മമ്പാട്: ടാണ സ്​പ്രിംങ്‌സ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ മാതൃഭൂമി സീഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പുഴയാത്ര നടത്തി. പുതുതലമുറയില്‍ പാരിസ്ഥിതിക വിഷയങ്ങളെ സംബന്ധിച്ചുള്ള അവബോധം സൃഷ്ടിക്കുക, പുഴ മലിനീകരണം തടയുക, പുഴ മലീനീകരണം സംബന്ധിച്ച് പരിസരവാസികളെയും നാട്ടുകാരെയും ബോധവത്കരിക്കുക, പുഴ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗരേഖ തയ്യാറാക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.

ചാലിയാര്‍, പുന്നപ്പുഴ, കാരക്കോടന്‍ പുഴ, കുതിരപ്പുഴ എന്നിവിടങ്ങളിലാണ് യാത്ര നടത്തിയത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. അനസ് യാത്ര ഉദ്ഘാടനംചെയ്തു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ചിത്ര സുരേഷ്, സ്‌കൂള്‍ സാമൂഹ്യക്ഷേമ ക്ലബ് ഇന്‍ ചാര്‍ജ് മിഥുന്‍ രാജ് എന്നിവര്‍ നേതൃത്വംനല്‍കി.