മലപ്പുറം: എടയൂരില്‍ മീസല്‍സ് റുബെല്ല കുത്തിവെപ്പ് ക്യാമ്പംഗങ്ങളെ സമൂഹവിരുദ്ധര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് സംയുക്ത ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്‌സ് ഫോറവും പബ്ലിക് ഹെല്‍ത്ത് നഴ്‌സസ് യൂണിയനും കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.

സംയുക്ത ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്‌സ് ഫോറം സംസ്ഥാന സെക്രട്ടറി അനീഷ് ജോസഫ് ധര്‍ണ ഉദ്ഘാടനംചെയ്തു. മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റുചെയ്യുക, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിര്‍ഭയമായി ജോലിചെയ്യാനുള്ള സാഹചര്യം ഒരുക്കുക, വാക്‌സിന്‍ വിരുദ്ധര്‍ക്കെതിരേ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.
 
കെ.ഐ. ലൈജു അധ്യക്ഷതവഹിച്ചു. എം. ഷാഹുല്‍ ഹമീദ്, കെ.ആര്‍. അംബികകുമാരി, പി. സൗദാമിനി, പി. അനീഷ, രാജേഷ് ഫ്രാന്‍സിസ്, പി. വേലായുധന്‍ പി. ദിനേശ്, ശ്രീജിത്ത് അമ്പ്രക്കാട്ട്, സതീഷ് അയ്യാപ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.