മലപ്പുറം: മോങ്ങം എ.എം.യു.പി. സ്‌കൂള്‍വാര്‍ഷികം സമന്വയം -2016ന് തുടക്കമായി. വാര്‍ഷികത്തോടനുബന്ധിച്ച് രക്ഷകര്‍ത്തൃ ബോധവത്കരണക്ലാസ്, സൗജന്യ നേത്ര -ദന്ത പരിശോധനാ ക്യാമ്പുകള്‍, കലാകായികമത്സരങ്ങള്‍, അധ്യാപകര്‍, പൂര്‍വ വിദ്യാര്‍ഥികള്‍ എന്നിവരെ ആദരിക്കല്‍, ഘോഷയാത്ര എന്നിവ സംഘടിപ്പിക്കും.
ആഘോഷം ഒമ്പതിന് അവസാനിക്കും. സമാപനസമ്മേളനം മുഹമ്മദുണ്ണിഹാജി എം.എല്‍.എ. ഉദ്ഘാടനംചെയ്യും. പത്രസമ്മേളനത്തില്‍ മൊറയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എം. സലീം, സി.കെ. മുഹമ്മദ്, മന്‍സൂര്‍ ബാബു, എം.സി. അബ്ദുറഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.