മലപ്പുറം: ലോക അറബി ഭാഷാദിനാചരണത്തിന്റെ ഭാഗമായി അറബിഭാഷയ്ക്ക് നല്‍കിയ സംഭാവനയ്ക്കും സേവനത്തിനും മഅദിന്‍ അക്കാദമി ഏര്‍പ്പെടുത്തിയ സയ്യിദ് അഹ്മദുല്‍ ബുഖാരി അവാര്‍ഡ് വിതരണംചെയ്തു.
സമസ്ത ട്രഷറര്‍ കന്‍സുല്‍ ഉലമ ചിത്താരി ഹംസ മുസ്ലിയാര്‍ക്ക് സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി എന്നിവര്‍ അവാര്‍ഡ് നല്‍കി.
മലപ്പുറം മഅദിന്‍ അക്കാദമി സംഘടിപ്പിച്ച റബീഅ ആത്മീയസംഗമം ചിത്താരി ഹംസ മുസ്ലിയാര്‍ ഉദ്ഘാടനംചെയ്തു. കെ.പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി എന്നിവര്‍ പ്രഭാഷണം നടത്തി.