മലപ്പുറം: വിദേശാധിപത്യത്തിനെതിരേ സ്വന്തം സേനയുണ്ടാക്കി രാജ്യത്തിനായി പോരാടിയ സ്വാതന്ത്ര്യസമരസേനാനി ചെമ്പന്‍ പോക്കര്‍ മൂപ്പന്‍ അനുസ്മരണവും കുടുംബസംഗമവും 18-ന് വെളിമുക്ക് സി.പി. കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.

രാവിലെ ഒന്‍പതുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പരിപാടി. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഉദ്ഘാടനംചെയ്യും. ചരിത്ര സെമിനാര്‍ ഡോ. എം.ജി.എസ്. നാരായണന്‍ ഉദ്ഘാടനംചെയ്യും.

ബ്രീട്ടീഷുകാരോട് പടപൊരുതി വീരമൃത്യുവരിച്ച ചെമ്പന്‍ പോക്കറുടെ കുടുംബാംഗങ്ങളെയും രാജ്യത്തിന്റെ പല ഭാഗങ്ങളിലായി നാടുകടത്തിയിരുന്നു. കേരളത്തിന്റെ വിവിധ ജില്ലകളിലും തമിഴ്‌നാട്, കര്‍ണാടക, ആന്‍ഡമാന്‍ നിക്കോബാര്‍ ദീപുകള്‍ എന്നിവിടങ്ങളിലും ചെമ്പന്‍ കുടുംബത്തിന് വേരുകളുണ്ടെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ മൊയ്തീന്‍കുട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു.

കണ്‍വീനര്‍ മുഹമ്മദ് ഹനീഫ, മരക്കാര്‍ ഹാജി, മുഹമ്മദാലി കൊണ്ടോട്ടി, ഹൈദരലി കൊണ്ടോട്ടി, അബ്ദുള്‍നാസര്‍ വണ്ടൂര്‍ എന്നിവരും പങ്കെടുത്തു.