തേഞ്ഞിപ്പലം: ദക്ഷിണേന്ത്യന്‍ ചരിത്രസമ്മേളനത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ പുരാവസ്തു പ്രദര്‍ശനവും. വളാഞ്ചേരിക്കടുത്ത പറമ്പത്തുകാവ് ക്ഷേത്രത്തില്‍നിന്ന് കണ്ടെടുത്ത പ്രാചീന മണ്‍രൂപങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്.

സര്‍വകലാശാല ചരിത്രവിഭാഗമാണ് സ്റ്റാളൊരുക്കിയത്. പെണ്‍കുട്ടി ജനിക്കാനായി ക്ഷേത്രത്തില്‍ നേര്‍ച്ചയായി നല്‍കുന്ന ഏഴൂരിമക്കള്‍, വസൂരിരോഗത്തില്‍നിന്ന് രക്ഷതേടി സമര്‍പ്പിക്കുന്ന വസൂരിക്കല രൂപം, വിവിധ മൃഗങ്ങളുടെ രൂപങ്ങള്‍, പഴയകാലത്തെ കേശാലങ്കാരം വ്യക്തമാക്കുന്ന കളിമണ്‍ശില്പങ്ങള്‍ എന്നിവയെല്ലാം ഇവിടെയുണ്ട്.

ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ പുസ്തക -ഫോട്ടോ പ്രദര്‍ശനവും മറ്റു പ്രസാധകരുടെ പുസ്തകശാലകളും 30 വരെ ഇവിടെയുണ്ടാകും.