മലപ്പുറം: ജില്ലയില്‍ ഭൂവുടമകളുടെ വിവരം റീലീസ് സോഫ്റ്റവേറില്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് ഹാജരാക്കാത്തവര്‍ ഭൂമിയുടെ ആധാരം, നികുതി രസീത് എന്നിവ 31-നകം വില്ലേജോഫീസില്‍ ഹാജരാക്കണം. അപേക്ഷാപത്രം വില്ലേജ് ഓഫീസില്‍ സൗജന്യമായി ലഭിക്കും. കാണം, പാട്ടം വിഭാഗത്തില്‍പ്പെട്ട ഭൂമി കൈവശമുള്ളവരും അപേക്ഷ നല്‍കണം. ഡിസംബര്‍ 31-നകം അപേക്ഷ നല്‍കാത്തവരില്‍നിന്ന് 2017-18 മുതല്‍ നികുതി സ്വീകരിക്കില്ല.