മലപ്പുറം: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പഠനയാത്രയ്ക്കായി ആര്‍.എം.എസ്.എ. പണം അനുവദിച്ചു. സംസ്ഥാനത്തിനുള്ളിലുള്ള യാത്രയ്ക്ക് ഒരാള്‍ക്ക് 200 രൂപയും കേരളത്തിന് പുറത്തുപോകുന്നവര്‍ക്ക് 2,000 രൂപയുമാണ് നല്‍കുക. എയ്ഡഡ്, സര്‍ക്കാര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.

യാത്ര ഈമാസം പൂര്‍ത്തിയാക്കണം. സംസ്ഥാനയാത്രയ്ക്ക് ജില്ലയിലെ 1,600 കുട്ടികള്‍ക്കാണ് അവസരം. സംസ്ഥാനത്തിന് പുറത്തേക്ക് ഒരു ഡി.ഇ.ഒയില്‍നിന്ന് അഞ്ച് എന്ന ക്രമത്തില്‍ പരമാവധി 20 കുട്ടികളെ പങ്കെടുപ്പിക്കാമെന്ന് അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ടി. രത്‌നാകരന്‍ അറിയിച്ചു.