മലപ്പുറം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയെ സ്വീകരിക്കാന്‍ ഭാരതീയ ദളിത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി വിളംബരജാഥ നടത്തി. യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ പി.ടി. അജയ്‌മോഹന്‍ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് പ്രകാശന്‍ കാലടി അധ്യക്ഷനായി. ഡി.സി.സി. വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ്, ശശി മങ്കട, ശിവദാസ് ഉള്ളാട്ട്, ദിനേശ് മണ്ണാര്‍മല തുടങ്ങിയവര്‍ പ്രസംഗിച്ചു.