മലപ്പുറം: ലോക്‌സഭ ഉപതിരഞ്ഞെടുപ്പിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി എന്‍. ശ്രീപ്രകാശിന്റെ പേരില്‍ 85.47 ലക്ഷത്തിന്റെ സ്വത്ത്.

ഭാര്യയുടെ പേരില്‍ 61.35 ലക്ഷത്തിന്റെ സ്വത്തുണ്ട്. രണ്ടു മക്കളുടെ പേരിലായി 12.21 ലക്ഷത്തിന്റെ സ്വത്തുമുണ്ട്. ശ്രീപ്രകാശിന്റെ കൈവശം 20,000 രൂപയുണ്ട്. ഭാര്യയുടെ കൈയില്‍ 5,000 രൂപ. നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ കണക്കാണിത്.

ശ്രീപ്രകാശിനും ഭാര്യയ്ക്കും മക്കള്‍ക്കുമായി ആകെ 1.59 കോടിയുടെ സ്വത്താണ് കാണിച്ചിട്ടുള്ളത്. ഭാര്യയുടെ കൈവശം 50 പവന്‍ സ്വര്‍ണമുണ്ട്. മക്കളുടെ പക്കല്‍ 224 ഗ്രാം സ്വര്‍ണമുണ്ട്. ബാങ്ക് നിക്ഷേപമായും പോളിസിയായും സ്ഥാനാര്‍ഥിയുടെ പേരില്‍ 32.47 ലക്ഷമുണ്ട്. ഭാര്യയുടെ പേരില്‍ 19.15 ലക്ഷം. രണ്ടുമക്കളുടെ പേരിലായി 12.21 ലക്ഷം. ഭൂമിയും കെട്ടിടങ്ങളുമായി 53 ലക്ഷത്തിന്റെ മുതല്‍ സ്ഥാനാര്‍ഥിയുടെ പേരിലും ഭാര്യയുടെ പേരില്‍ 42.20 ലക്ഷവുമുണ്ട്. ശ്രീപ്രകാശിന് 32.53 ലക്ഷത്തിന്റെ ബാങ്ക് ബാധ്യതയുണ്ട്.