കോട്ടയ്ക്കല്‍: 'ഇങ്ങള് പറയിന്‍, വിണ്ടുപൊട്ടിയ ഈ വീട്ടില്‍ എങ്ങനാ ഞങ്ങള്‍ അന്തിയൊറങ്ങ്വാ? ഈ നാലുമക്കളേം കൊണ്ട് ഞാന്‍ എങ്ങോട്ടുപോകാനാ', മക്കളെ ചേര്‍ത്തുപിടിച്ച് ഇതുപറയുമ്പോള്‍ കുഞ്ഞീമയുടെ കണ്ണുകള്‍ നിറഞ്ഞു, തൊണ്ടയിടറി. മുകളില്‍ കമ്പിപൊട്ടി എപ്പോഴും പൊട്ടിവീഴാവുന്ന കോണ്‍ക്രീറ്റ് മേല്‍ക്കൂര, വശങ്ങളില് വിണ്ടുപൊട്ടി ചെരിഞ്ഞുനില്‍ക്കുന്ന ചുമരുകള്‍, കുഴിഞ്ഞമര്ന്ന നിലം... വീടിന്റെ ഒരുഭാഗം മുഴുവന്‍ ഇങ്ങനെയാണ്.
കേടാവാത്ത മറ്റൊരു കോണിലെ മുറിയിലാണ് കുഞ്ഞീമുവും നാലുമക്കളും അന്തിയുറങ്ങുന്നത്-എപ്പോഴും സംഭവിക്കാവുന്ന അപായത്തെക്കുറിച്ചോര്‍ത്ത് നെഞ്ചിടിപ്പോടെ.
അഞ്ചുവര്‍ഷംമുമ്പ് ഈ ഭാഗത്ത് ഭൂമി വിണ്ടുകീറാന്തുടങ്ങിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തൊട്ടടുത്തുള്ള പരുത്തിക്കുന്നന്‍ സൈനുദ്ദീന്റെ പുതിയ വീട് ഇതുകാരണം ചുമരും മേല്ക്കൂരയുംപൊട്ടി തകര്‍ന്നു. ഈ വീട് പൊളിച്ചുമാറ്റിയയിടത്തെ വിള്ളല്‍ കുഞ്ഞീമയുടെ വീടിന്റെ പകുതിഭാഗത്തോളം എത്തിക്കഴിഞ്ഞു. അന്ന് ചെറിയതോതില്‍ കണ്ട വിള്ളലാണ് ഇപ്പോള്‍ വീടിന്റെ തകര്‍ച്ചയോളം വലുതായിരിക്കുന്നത്. താഴത്തേ നില സുരക്ഷിതമാക്കാന്‍ മുകള്‍നിലയിലെ ഒരുഭാഗം എന്‍ജിനീയറുടെ നിര്‍ദേശപ്രകാരം നേരത്തേ പൊളിച്ചുമാറ്റി. വീടിന് തകര്‍ച്ച പറ്റിയപ്പോള്തന്നെ പഞ്ചായത്തംഗത്തെയും വില്ലേജ് അധികൃതരെയുമൊക്കെ വിവരമറിയിച്ചിരുന്നതായി കുഞ്ഞീമ പറഞ്ഞു. പക്ഷേ, എവിടെനിന്നും സഹായമുണ്ടായില്ല.
'പൊളിഞ്ഞ് വീഴാന്‍ നിക്കണ വീടിന് ഞാനെന്തിനാ നികുതി അടയ്ക്കണത്. ഞാനിനി നികുതി അടക്കില്ലീ, കുഞ്ഞീമ പറഞ്ഞു.
വ്യാഴാഴ്ച ഇവിടെനിന്ന് താമസംമാറാന്‍ വില്ലേജ് ഓഫീസര്‍ ഇവര്‍ക്ക് നോട്ടീസ് നല്‍കും. പക്ഷേ, പകരം സംവിധാനത്തെക്കുറിച്ച് ആരുമൊന്നും പറയുന്നില്ല. ഇവര്‍ ആവശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെന്നും പഞ്ചായത്തിന് ഇക്കാര്യത്തില്‍ കാര്യമായൊന്നും ചെയ്യാനില്ലെന്നുമാണ് പെരുമണ്ണ ക്ലാരി 13-ാം വാര്‍ഡംഗം മുഹമ്മദ് ഷാഫി മച്ചിഞ്ചേരി പറഞ്ഞത്.
70 മീറ്ററോളം ദൂരത്തില്‍ വീടുകള്‍ക്ക് ഭീഷണിയായ തരത്തില്‍ ഭൂമി വിണ്ടുകീറിയിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് നടപടിയൊന്നുമുണ്ടായില്ല. കഴിഞ്ഞദിവസം തഹസില്‍ദാര്‍ വീട്ടിലെത്തി വിവരങ്ങളെടുത്തു, വീടിന്റെ ഫോട്ടോയും.
കുഞ്ഞീമുവിന്റെ ഭര്‍ത്താവ് പൊട്ടച്ചോല അബ്ദുറഹീം ഗള്‍ഫിലാണെങ്കിലും പുതിയ സ്ഥലം കണ്ടെത്താനോ വീടുണ്ടാക്കാനോ ഉള്ള സാമ്പത്തികസ്ഥിതിയിലല്ല.