കരുളായി: കരിങ്കല്‍ഭിത്തി തകര്‍ത്ത് കാട്ടാന ജനവാസകേന്ദ്രത്തിലിറങ്ങി നാശംവരുത്തി. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതു തടയാന്‍ വനംവകുപ്പ് വനാതിര്‍ത്തിയിലെ ചീനിക്കുന്നില്‍ സ്ഥാപിച്ച ഭിത്തി തകര്‍ത്താണ് കാട്ടാന ജനവാസമേഖലയില്‍ കടന്നത്. ചീനിക്കുന്നില്‍ രണ്ടിടത്താണ് ആന മതില്‍ തകര്‍ത്തത്.
 
മതില്‍ തകര്‍ത്ത് നാട്ടിലിറങ്ങിയ ആന ചീനിക്കുന്ന്, ബാലങ്കുളം, ഒടുകുംപൊട്ടി തുടങ്ങിയ പ്രദേശങ്ങളില്‍ കൃഷി നശിപ്പിക്കുകയുംചെയ്തു. ഒരാഴ്ചയോളമായി ഈ മേഖലയില്‍ തുടര്‍ച്ചയായി ആനയിറങ്ങുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. ചീനിക്കുന്നില്‍ രണ്ട് ദിവസംമുമ്പ് ആന മതില്‍ തകര്‍ത്തിരുന്നു.
 
ഇതുകൂടാതെ വെള്ളിയാഴ്ച രാത്രിയിലും വേറൊരിടത്ത് ആന മതില്‍ തകര്‍ത്തു. ആന തകര്‍ത്ത മതില്‍ എത്രയുംവേഗം പുനര്‍നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.