എടപ്പാള്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റഈസുല്‍ ഉലമ ഇ.സുലൈമാന്‍ മുസ്ലിയാര്‍ക്ക് പൊന്നാനി താലൂക്കിലെ സുന്നി പൗരാവലി സ്വീകരണംനല്‍കി.
കെ.സി. ഹബീബുറഹ്മാന്‍ മുസ്ലിയാര്‍ അധ്യക്ഷതവഹിച്ചു. കെ.വി. അബൂബക്കര്‍ മുസ്ലിയാര്‍, ഹൈദര്‍ മുസ്ലിയാര്‍, സീതിക്കോയ തങ്ങള്‍, സിദ്ധിഖ് മൗലവി, ജലീല്‍ അഹ്‌സനി, വാരിയത്ത് മുഹമ്മദലി, സലാം സഅദി,നൗഫല്‍ സഅദി, എം.അബ്ദുളളക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു. സുലൈമാന്‍ മുസ്ലിയാര്‍ മറുപടി പ്രസംഗം നടത്തി.