എടപ്പാള്‍: രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്റെ പ്രചാരണാര്‍ഥം എടപ്പാള്‍ പഞ്ചായത്ത് യു.ഡി.വൈ.എഫ്. നടത്തിയ കൂട്ടയോട്ടം തട്ടാന്‍പടിയില്‍ സുരേഷ് പൊല്‍പ്പാക്കര ഫ്‌ളാഗ്ഓഫ് ചെയ്തു.

മുജീബ് പെരുമ്പറമ്പ് അധ്യക്ഷതവഹിച്ചു. സജയ് പൊല്‍പ്പാക്കര, രഞ്ജിത്ത് പൊല്‍പ്പാക്കര, രഞ്ജിത്ത് തൊറയാറ്റില്‍, എ.എം. രോഹിത്, സി. രവീന്ദ്രന്‍, ടി.വി. ഷെബീര്‍, മനീഷ് കുണ്ടയാര്‍ എന്നിവര്‍ പ്രസംഗിച്ചു.

എടപ്പാള്‍ പട്ടണത്തില്‍ നടന്ന സമാപന സമ്മേളനത്തില്‍ ഇബ്രാഹിം മൂതൂര്‍ അധ്യക്ഷതവഹിച്ചു. ടി.പി. മുഹമ്മദ്, അനീഷ് വട്ടംകുളം, കെ. രാജീവ്, ഷറഫുദ്ദീന്‍ ചോലയില്‍, സുബൈര്‍, റാഷിദ് എന്നിവര്‍ പ്രസംഗിച്ചു.