എടക്കര: കരിയംമുരിയം വനത്തില്‍ ലക്ഷങ്ങള്‍ മുടക്കി നട്ടുപിടിപ്പിച്ച മഹാഗണി തൈകളില്‍ മിക്കതും നശിച്ചു. സംരക്ഷണമില്ലാത്തതാണ് പ്രശ്നം.
വനവത്കരണത്തിന്റെ ഭാഗമായി തോട്ടം നിര്‍മ്മിക്കാന്‍ ചുരുളി പ്ലാന്റേഷനില്‍ 2017 ജൂണില്‍ അഞ്ച് ഹെക്ടറില്‍ നട്ട തൈകളാണ് നശിക്കുന്നത്. 6000 ഓളം തൈകളാണ് ഇവിടെ നട്ടത്. വനം വകുപ്പ് ചുമതലപ്പെടുത്തിയ കണ്‍വീനറാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തിയത്. വള്ളുവശേരി നഴ്സറിയില്‍നിന്ന് തൈകള്‍ എത്തിച്ചു. കുഴി കുത്താനും തൈകള്‍ നടാനുമായി ആറുലക്ഷം രൂപയോളമാണ് ചെലവായത്. വനത്തിന്റെ ഒരുഭാഗത്ത് വെള്ളക്കെട്ടും നീര്‍ച്ചാലുമാണ്. മറുഭാഗത്ത് കടുത്ത ജലക്ഷാമവും. വെള്ളക്കെട്ടുള്ള സ്ഥലത്ത് നട്ട തൈകള്‍ മഴക്കാലത്ത് ചീഞ്ഞുപോയി. വെള്ളമില്ലാത്തിടത്ത് നട്ട തൈകള്‍ വേനലില്‍ ഉണങ്ങിയും പോയി. രൂക്ഷമായ കാട്ടുമൃഗ ശല്യമാണ് ഇവിടെ അനുഭവപ്പെടുന്നത്. ആന, പുള്ളിമാന്‍, എന്നിവയെ യഥേഷ്ടം ഇവിടെ കാണാം. പ്രതികൂല പരിസ്ഥിതികളെ അതിജീവിച്ച് വളര്‍ന്ന തൈകള്‍ ആനക്കും മാനിനും തീറ്റയായി. വളരെ കുറഞ്ഞ എണ്ണം തൈകള്‍ മാത്രമാണ് അവശേഷിച്ചിട്ടുള്ളത്. തോട്ടത്തിന് ചുറ്റും സൗരോര്‍ജവേലി സ്ഥാപിച്ച് കാട്ടുമൃഗങ്ങളെ അകറ്റണമെന്ന് നാട്ടുകാരും വന സംരക്ഷണ സമിതി പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഫണ്ടില്ലെന്ന കാരണത്താല്‍ വനം വകുപ്പ് ഈ ആവശ്യം നിരാകരിച്ചു. തൈകളുടെ പരിപാലനത്തിനായി കുറച്ച് കാലത്തേക്ക് താല്കാലിക വാച്ചറെ നിയമിച്ചിരുന്നു.