അരീക്കോട്: അരീക്കോട് ആരോഗ്യകൂട്ടായ്മയുടെ ഒന്നാം വാര്‍ഷികാഘോഷ സമാപനത്തിന്റെ ഭാഗമായി മുന്നൂറോളംപേര്‍ യൂണിഫോമില്‍ അണിനിരന്ന് കൂട്ടയോട്ടം നടത്തി.

ഒളിമ്പ്യന്‍ കെ.ടി. ഇര്‍ഫാന്‍, ലോക വെറ്ററന്‍ താരം എ. അബ്ദുസ്സമദ്, ഡോ. യു. ബാബു, ഡോ. അബ്ദുല്‍അലി, ഡോ. അഹമ്മദ്കുട്ടി, ഡോ. ലുഖ്മാന്‍, സംഗീത സംവിധായകന്‍ കെ.വി. അബുട്ടി തുടങ്ങിയവര്‍ അണിനിരന്ന കൂട്ടയോട്ടം അരീക്കോട് എസ്.ഐ. കെ. സിനോദ് ഫ്‌ളാഗ് ഓഫ് ചെയ്തു. സ്റ്റേഡിയം പരിസരത്ത് കൂട്ടയോട്ടം സമാപിച്ചു.

ഡോ. ഹര്‍ഷദ് ആരോഗ്യബോധവത്കരണക്‌ളാസ് നടത്തി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഡബ്ല്യു. അബ്ദുറഹിമാന്‍, എന്‍.വി. സക്കറിയ, എ. അബ്ദുസ്സമദ്, എം. അബ്ദുന്നാസര്‍, ചീമാന്‍ യൂസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ സ്‌പോര്‍ട്‌സ് മത്സരവിജയികള്‍ക്ക് ഒളിമ്പ്യന്‍ കെ.ടി. ഇര്‍ഫാന്‍ സമ്മാനവിതരണം നടത്തി.