പ്രായംകുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് എന്ന ബഹുമതിയോടെയാണ് പറമ്പന്‍ മിഥുന പള്ളിക്കല്‍ പഞ്ചായത്തിന്റെ അമരത്ത് എത്തുന്നത്. ഒന്നാംവാര്‍ഡ് കോഴിപ്പുറത്തുനിന്ന് മുസ്ലിംലീഗ് പ്രതിനിധിയായി 284 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു.
രാമനാട്ടുകര ഭവന്‍സ് കോളേജില്‍ ബി.എഡ് വിദ്യാര്‍ഥിയാണ്. അച്ഛന്‍ ഷണ്‍മുഖന്‍ ബസ്‌തൊഴിലാളിയാണ് അമ്മ: മിനി. സഹോദരി: മിഥുഷ (വിദ്യാര്‍ഥിനി).