ഭോപ്പാല്‍: മധ്യപ്രദേശില്‍ പ്രളയം നാശം വിതച്ച ദാട്യ ജില്ലയിലെ സന്ദര്‍ശനത്തിനിടെയാണ് ആഭ്യന്തര മന്ത്രി നരോട്ടാം മിശ്ര വെള്ളക്കെട്ടില്‍ കുടുങ്ങിയത്. പ്രളയക്കെടുതി വിലയിരുത്താനാണ് മന്ത്രി ദാട്യയില്‍ എത്തിയത്.

ദുരന്തനിവാരണ സേന അംഗങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കുമൊപ്പം ബോട്ടില്‍ പ്രളയബാധിത പ്രദേശത്തുകൂടെ സഞ്ചരിക്കുകയായിരുന്നു മന്ത്രി. ഇതിനിടെ വെള്ളപ്പൊക്കത്തില്‍ വീടിന്റെ ടെറസില്‍ കുടുങ്ങിപ്പോയ 9 അംഗസംഘത്തെ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇവരെ മന്ത്രി സഞ്ചരിച്ചിരുന്ന ബോട്ടില്‍ കയറ്റി രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ശക്തമായ കാറ്റില്‍ മരം വീണ് ബോട്ടിന്റെ എഞ്ചിന്‍ തകരുകയായിരുന്നു.

മന്ത്രി വിവരം അറിയിച്ചതിനെ തുടര്‍ന്ന് വ്യോമസേനയുടെ ഹെലികോപ്ടര്‍ സ്ഥലത്തെത്തി. മന്ത്രിയേയും വെള്ളക്കെട്ടില്‍ കുടുങ്ങിപ്പോയ ഒന്‍പത് പേരേയും ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തി. 

content highlights: madhya pradesh minister airlifted from flood affected area