കെ. രേഖ, വിനിൽപോൾ, എസ്. ഗിരീഷ് കുമാർ, ടി.പി വിനോദ്
ഈ വര്‍ഷത്തെ WTPLIve സാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. വൈജ്ഞാനിക സാഹിത്യ വിഭാഗത്തില്‍ വിനില്‍ പോള്‍ (അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം), നോവലില്‍ എസ്. ഗിരീഷ് കുമാര്‍ (തോട്ടിച്ചമരി), കഥ വിഭാഗത്തില്‍ കെ.രേഖ (അങ്കമാലിയിലെ മാങ്ങാക്കറിയും വില്ലുവണ്ടിയും മറ്റു കഥകളും), കവിതയില്‍ ടി.പി. വിനോദ് (സത്യമായും ലോകമേ ) എന്നിവര്‍ക്കാണ് പുരസ്കാരം. പതിനൊന്നായിരം രൂപയും ഫലകവുമടങ്ങിയതാണ് ഓരോ പുരസ്കാരവും. 2021 ല്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കൃതികളെയാണ് പുരസ്കാരത്തിന് പരിഗണിച്ചത്. ഓരോ വിഭാഗത്തിനും വേണ്ടി രൂപീകരിച്ച അഞ്ചംഗ വിദഗ്ധ സമിതിയുടെ നാമനിര്ദ്ദേശത്തിന്റെയും അതിന്മേലുള്ള ഓണ്‍ലൈന്‍ വോട്ടെടുപ്പിന്റെയും അടിസ്ഥാനത്തിലാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
Content Highlights: wtplive literary awards goes to k rekha vinilpaul t p vinod s gireeshkumar
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..