മന്ത്രി ഭരണഘടനയെയും നിയമവാഴ്ചയെയും ചവറ്റുകൊട്ടയില്‍ തള്ളുന്നു; വി മുരളീധരന് മറുപടിയുമായി സക്കറിയ


ഹിന്ദു തീവ്രവാദത്തെ പോലെ തന്നെ ഹീനമാണ് ഇസ്ലാമിക തീവ്രവാദം എന്ന് വിശ്വസിക്കുകയും എഴുതുകയും പറയുകയും ചെയ്യുന്ന ഒരാളാണ് താന്‍. ഹിന്ദു തീവ്രവാദത്തെ ഞാന്‍ കൂടുതല്‍ വിമര്‍ശിക്കാറുണ്ട് എന്നത് ശരി തന്നെ.

-

ഴുത്തുകാരന്‍ സക്കറിയ നടത്തുന്നത് കയ്യടി നേടാനുള്ള ശ്രമമാണെന്ന ആരോപിച്ച കേന്ദ്ര മന്ത്രി വി മുരളീധരന് മറുപടിയുമായി സക്കറിയ. ബംഗാളിലെ വിമാനത്താവളത്തിലെത്തിയ തന്നോട് വര്‍ഗീയ വിവേചനത്തോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പെരുമാറിയെന്ന് എഴുത്തുകാരന്‍ സക്കറിയയുടെ ആരോപണത്തിനെ തുടര്‍ന്ന് നടത്തിയ പ്രതികരണത്തിലാണ് മന്ത്രി വി മുരളീധരന്‍ ഇത്തരമൊരു ആരോപണം ഉന്നയിച്ചിരുന്നത്. എന്നാല്‍ കയ്യടി നേടാനുള്ള ആഗ്രഹവും ആവശ്യവും രാഷ്ട്രീയപ്രവര്‍ത്തകരുടെ കുത്തകയാണെന്നും തനിക്കതിന്റെ ആവശ്യമില്ലെന്നും സക്കറിയ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ തിരിച്ചടിച്ചു. ഭരണഘടനയെയും നിയമവാഴ്ചയെയും ഒറ്റയടിക്ക് അദ്ദേഹം ചവറ്റുകൊട്ടയില്‍ തള്ളുകയാണെന്നും സക്കറിയ ആരോപിച്ചു.

ഇസ്ലാമിക തീവ്രവാദത്തിന് വെള്ളപൂശാനാണ് താന്‍ ശ്രമിക്കുന്നതെന്ന മന്ത്രിയുടെ പ്രസ്താവന കുറേ കടന്ന കയ്യായിപ്പോയെന്നും സക്കറിയ ആരോപിക്കുന്നു. ഹിന്ദു തീവ്രവാദത്തെ പോലെ തന്നെ ഹീനമാണ് ഇസ്ലാമിക തീവ്രവാദം എന്ന് വിശ്വസിക്കുകയും എഴുതുകയും പറയുകയും ചെയ്യുന്ന ഒരാളാണ് താന്‍. ഹിന്ദു തീവ്രവാദത്തെ ഞാന്‍ കൂടുതല്‍ വിമര്‍ശിക്കാറുണ്ട് എന്നത് ശരി തന്നെ. കാരണം അത് ഭൂരിപക്ഷത്തിന്റെ പേര് ഉപയോഗിച്ച്, അല്ലെങ്കില്‍ ആ പേര് കയ്യേറി, വളരാന്‍ ശ്രമിക്കുന്ന തീവ്രവാദമാണ്. ഇസ്ലാമികതീവ്രവാദത്തിന്റെ ആത്മഹത്യാപരമായ നീക്കങ്ങളും ബുദ്ധിശൂന്യതയും അതിനു ലഭിക്കുന്ന ശുഷ്‌ക്കമായ പിന്തുണയും വച്ച് നോക്കുമ്പോള്‍ ഇവ തമ്മില്‍ അവഗണിക്കാനാവാത്ത അന്തരമുണ്ട്.

സക്കറിയ എന്ന എഴുത്തുകാരന്‍ ഉത്തരേന്ത്യയില്‍ സുപരിചിതനായിരിക്കണമെന്നില്ല എന്നദ്ദേഹം പറയുന്നു. ഇനിയഥവാ സുപരിചിതനായിരുന്നെങ്കില്‍ പ്രത്യേക പരിഗണന ലഭിക്കുമായിരുന്നു എന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നതെങ്കില്‍ അത് പദവിപൂജാമനഃശാസ്ത്രത്തിന് അടിമയായ ഒരാളുടെ പ്രസ്താവനയാണ്. സക്കറിയ പല തവണ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചതില്‍ ഉത്തരേന്ത്യക്കാരനായ ഉദ്യോഗസ്ഥന് സംശയം തോന്നുന്നതില്‍ തെറ്റ് പറയാനില്ല' എന്ന് അദ്ദേഹം പറയുന്നു. ഇത് ഒരു കേന്ദ്രമന്ത്രിയില്‍ നിന്ന് വരുമ്പോള്‍ അവിശ്വസനീയമായി തോന്നുന്നു.

ഒരു ദക്ഷിണേന്ത്യക്കാരന്‍ പല തവണ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചാല്‍ അത് ഒരു ഉത്തരേന്ത്യക്കാരന്‍ ഉദ്യോഗസ്ഥനില്‍ സംശയമുണര്‍ത്തുന്നത് ശരിയാണ് എന്നാണ്അദ്ദേഹം പ്രസ്താവിക്കുന്നത്. കേരളക്കാരനായ ഒരു ഇന്ത്യന്‍ പൗരന്‍ - അല്ലെങ്കില്‍ ഏതെങ്കിലും ഒരു ഇന്ത്യന്‍ പൗരന്‍ - പല തവണ ഗള്‍ഫിലെ മുസ്ലിം രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് സംശയാസ്പദമാണെന്നു തീരുമാനിക്കാന്‍ ഉത്തരേന്ത്യക്കാരനായ ഒരുദ്യോഗസ്ഥന് ഏതു ഇന്ത്യന്‍ നിയമമാണ് അനുമതി നല്‍കുന്നത്? ഫണ്ട് പിരിക്കാനും പണം പൂഴ്ത്തിവയ്ക്കാനും മറ്റും മറ്റുമായി ഗള്‍ഫിലേക്ക് പാഞ്ഞു പൊയ്ക്കൊണ്ടേയിരിക്കുന്ന ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുടെ പാസ്സ്‌പോര്‍ട്ടുകള്‍ കണ്ടാല്‍ ഈ ഉത്തരേന്ത്യക്കാരന്‍ എന്ത് പറയുമായിരുന്നു?

പൗരത്വ പ്രക്ഷോഭത്തിന് പിന്തുണയേകുന്ന താങ്കളുടെ തുടര്‍ച്ചയായ ഗള്‍ഫ് യാത്രകള്‍ ഇത്തരം പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടതാണെന്നു സംശയം തോന്നിയതിനെ എന്തിനാണ് വര്‍ഗീയ വിഷം എന്ന് വിളിക്കുന്നതെന്നാണ് മന്ത്രിയുടെ ചോദ്യം. ഇന്ത്യയുടെ വിദേശകാര്യസഹമന്ത്രിയാണ് ഇത് പറയുന്നത്. അദ്ദേഹത്തിലെ പരിശീലിത തലച്ചോര്‍ കൃത്യമായ വാക്കുകള്‍ ഉപയോഗിച്ച് സംസാരിക്കുന്നു. ഭരണഘടനയെയും നിയമവാഴ്ചയെയും ഒറ്റയടിക്ക് അദ്ദേഹം ചവറ്റുകൊട്ടയില്‍ തള്ളുന്നു. എത്ര ലക്ഷം ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളുമായ പ്രവാസി മലയാളികളെയാണ് ഒറ്റയടിക്ക് ശ്രീ മുരളീധരന്‍ നോട്ടപ്പുള്ളികളാക്കുന്നതെന്നും സക്കറിയ ചോദിക്കുന്നു.

ഭൂട്ടാനിലേക്ക് പോകുന്നതിനായി സുഹൃത്തിനൊപ്പം പശ്ചിമ ബംഗാളിലെ ബാഗ് ദ്രോഗ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് സക്കറിയ നേരത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

Content Highlights: writer Zacharia against minister V Muraleedharan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023

Most Commented