സദസ്സ് സംഘടിപ്പിച്ച വി.കെ.എൻ. സ്മൃതിപ്രഭാഷണം കൽപ്പറ്റ നാരായണൻ നിർവഹിക്കുന്നു.
തൃശ്ശൂര്‍: അഗാധമായ ഗ്രാഹ്യശേഷിയുള്ളവര്ക്ക് മാത്രമേ വി.കെ.എന്നിനെ മനസ്സിലാക്കാനാകൂ എന്നും അതുകൊണ്ടുതന്നെയാണ് ഇന്നത്തെ നിരൂപകര്‍ വി.കെ.എന്നിന് മുന്നില്‍ പരാജയപ്പെടുന്നതെന്നും കല്‍പ്പറ്റ നാരായണന്. നിരൂപകര്‍ക്കോ അക്കാദമിക് സമൂഹത്തിനോ വഴങ്ങാത്ത എഴുത്തുകാരനായിരുന്നു വി.കെ.എന്‍. എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'വി.കെ.എന്‍: അപഥസഞ്ചാരങ്ങള്‍' എന്ന വിഷയത്തില്‍ സദസ്സ് സംഘടിപ്പിച്ച സ്മൃതിപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സദസ്സ് പ്രസിഡന്റ് പ്രൊഫ. പി.എന്‍. പ്രകാശ് അധ്യക്ഷനായി. തുടര്‍ന്ന് ടി.ഡി. രാമകൃഷ്ണന്റ 'പച്ച മഞ്ഞ ചുവപ്പ്' എന്ന നോവലിനെക്കുറിച്ച് ചര്‍ച്ച നടന്നു.
പ്രൊഫ. എം. ഹരിദാസ്, ചാര്‍ളി ആകാശവാണി, ഡോ. ഉഷാ ബാലകൃഷ്ണന്, ബോബന് കൊള്ളന്നൂര്‍, ജേക്കബ് ബെഞ്ചമിന്‍ എന്നിവര്‍ പ്രസംഗിച്ചു.
Content Highlights: Writer and Critic V.K.N, Kalpetta Narayanan, Thrissur
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..