'അമ്മ വായന മുടക്കി; സുമംഗല ഇനിയില്ല എന്ന ഓര്‍മപ്പെടുത്തലായിരുന്നു അത്'


കിടന്നിടത്തു അമ്മയ്ക്ക് കാണാനും എടുക്കാനുമുള്ള സൗകര്യത്തില്‍ പുസ്തകങ്ങള്‍ വെക്കാനായിരുന്നു ഏക നിര്‍ബന്ധം കാണിച്ചിരുന്നത്.

സുമംഗല

പ്രശസ്ത സാഹിത്യകാരി സുമംഗല ഇനി ഓർമ. എൺപത്തിയേഴ് വയസ്സായിരുന്നു. വൈകുന്നേരം ആറ് മണിക്ക് സ്വന്തം വീട്ടിൽ വച്ചായിരുന്നു അന്ത്യം. സുമംഗലയുടെ വിയോഗത്തെക്കുറിച്ച് മകൻ അഷ്ടമൂർത്തി സംസാരിക്കുന്നു.

''രണ്ടാഴ്ചയായി അമ്മ വായനമുടക്കിയിട്ട്. തീരെ വയ്യാതായി എന്നു ഞങ്ങൾ മനസ്സിലാക്കിയതു തന്നെ അമ്മ പുസ്തകങ്ങൾ തുറക്കാതായപ്പോഴാണ്. മൂന്നുമാസം മുമ്പ് ഒന്നു വീണതാണ് ഹേതു. വീഴ്ചയ്ക്കുശേഷം കിടപ്പു തന്നെയായിരുന്നു. കിടന്നിടത്തു അമ്മയ്ക്ക് കാണാനും എടുക്കാനുമുള്ള സൗകര്യത്തിൽ പുസ്തകങ്ങൾ വെക്കാനായിരുന്നു ഏക നിർബന്ധം കാണിച്ചിരുന്നത്.

ഇന്ന് വൈകിട്ട് ആറ് മണിക്ക് അമ്മ പോയി. ഒരു മണിക്കൂർ മുമ്പുവരെ ഞങ്ങൾ മക്കളോട് അമ്മയാലാവും വിധം പ്രതികരിച്ചിരുന്നു. ഞാനും ജ്യേഷ്ഠൻ നാരായണനും അടുത്തു തന്നെ ഉണ്ടായിരുന്നു. ഏകമകളായ ഡോ. ഉഷാനീലകണ്ഠന്റെ മകൾക്ക് കോവിഡായതിനാൽ അവർക്ക് അമ്മയെ കാണാനോ അവസാനമായി അമ്മയ്ക്ക് അവരെ കാണാനോ സാധിച്ചില്ല എന്നൊരു സങ്കടം ബാക്കിയാണ്. സംസ്കാരച്ചടങ്ങുകൾ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നാളെ പതിനൊന്നു മണിക്ക് നടക്കും.''

Content Highlights : Writer Sumangala Passed Away Son Ashtamoorthi says about the death


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023

Most Commented