സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു; മരിച്ചനിലയില്‍ കണ്ടെത്തിയത് തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍


സതീഷ് ബാബു പയ്യന്നൂർ

തിരുവനന്തപുരം: പ്രമുഖ കഥാകൃത്തും നോവലിസ്റ്റും കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ജേതാവുമായ സതീഷ് ബാബു പയ്യന്നൂര്‍ വഞ്ചിയൂരിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍. ബുധനാഴ്ച വൈകിട്ട്‌
ഏഴ് മണിക്ക് ശേഷം ഇദ്ദേഹത്തെ പുറത്ത് കണ്ടിട്ടില്ലെന്നാണ് അടുത്ത് താമസിക്കുന്നവര്‍ പറയുന്നത്. ഫ്‌ലാറ്റിന് മുന്നിലിട്ട പത്രം എടുത്തിട്ടില്ല. മരണം രാത്രി സംഭവിച്ചുവെന്നാണ് നിഗമനം.

സതീഷ് ബാബുവും ഭാര്യയുമായിരുന്നു മാതൃഭൂമി റോഡിന് സമീപമുള്ള ഫ്‌ലാറ്റില്‍ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഭാര്യ നാട്ടില്‍ പോയിരുന്നതിനാല്‍ സതീഷ് ബാബു വീട്ടില്‍ തനിച്ചായിരുന്നു. രാവിലെ മുതല്‍ ഇദ്ദേഹത്തെ വിളിച്ചിട്ട് ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു. പോലീസിന്റെ സഹായത്തോടെ ഫ്‌ലാറ്റിന്റെ വാതില്‍ തുറന്ന് പരിശോധിച്ചപ്പോളാണ് സതീഷ് ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.മരണത്തില്‍ അസ്വഭാവികതയില്ലെന്നാണ് പോലീസ് പറയുന്നത്. പുറത്തുനിന്ന് അതിക്രമിച്ച് കടന്നതിന്റെയോ ആക്രമിക്കപ്പെട്ടതിന്റെയോ ലക്ഷണങ്ങളില്ലെന്നും പോലീസ് പറയുന്നു.
ആറുമണിക്കുള്ളില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഫ്‌ലാറ്റിലെ മുറിക്കുള്ളില്‍ തറയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫോറന്‍സിക് സംഘം പരിശോധന നടത്തുന്നുണ്ട്.

പാലക്കാട്‌ ജില്ലയിലെ പത്തിരിപ്പാലയിൽ 1963-ലാണ് സതീഷ് ബാബു പയ്യന്നൂർ ജനിച്ചത്. കാഞ്ഞങ്ങാട് നെഹ്റു കോളേജിലും തുടർന്ന് പയ്യന്നൂർ കോളജിലുമായിരുന്നു പഠനം. വിദ്യാഭ്യാസകാലത്തു തന്നെ കഥ, കവിത, പ്രബന്ധരചന എന്നിവയിൽ പാടവം തെളിയിച്ചിരുന്നു. കോളേജ് പഠനകാലത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ആദ്യത്തെ കാമ്പസ് പത്രമായ 'ക്യാമ്പസ് ടൈംസി'ന് നേതൃത്വം നൽകി പ്രസിദ്ധീകരിച്ചു.

വിദ്യാഭ്യാസത്തിനുശേഷം സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവൻകൂറിൽ ഉദ്യോഗസ്ഥനായി. കാസറഗോഡ് നിന്നും പുറത്തിറങ്ങിയിരുന്ന ‘ഈയാഴ്‌ച’ വാരികയുടെ എഡിറ്ററായും പ്രവർത്തിച്ചു. 80കളിൽ ആനുകാലികങ്ങളിൽ നിറഞ്ഞുനിന്ന സതീഷ് ബാബു പയ്യന്നൂരിന്റെ കൃതികൾ വായനക്കാരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പേരമരം,ഫോട്ടോ തുടങ്ങിയ കഥാസമാഹാരങ്ങളും മണ്ണ്,ദൈവപ്പുര,മഞ്ഞ സൂര്യന്റെ നാളുകൾ, കുടമണികൾ കിലുങ്ങിയ രാവിൽ, തുടങ്ങി ഒട്ടേറെ നോവലുകളും പ്രസിദ്ധീകരിച്ചു. 'പേരമരം' എന്ന ചെറുകഥാ സമാഹാരത്തിന് 2012 ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. കാരൂർ പുരസ്കാരം, മലയാറ്റൂർ അവാർഡ്, തോപ്പിൽ രവി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ക്കും അർഹനായി.

കേരള സാഹിത്യ അക്കാദമിയിലും കേരള ചലച്ചിത്ര അക്കാദമിയിലും അംഗമായിട്ടുള്ള സതീഷ്ബാബു, നിരവധി ടെലിവിഷൻ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്‌തിട്ടുണ്ട്. കേരള സാംസ്കാരിക വകുപ്പിന്‍റെ കീഴിലുള്ള ഭാരത് ഭവന്‍റെ മെമ്പർ സെക്രട്ടറിയായി അഞ്ച് വർഷം സേവനമനുഷ്ഠിച്ചു. 1992-ൽ പുറത്തിറങ്ങിയ 'നക്ഷത്രക്കൂടാരം' എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ അദ്ദേഹം 'ഓ ഫാബി' എന്ന സിനിമയുടെ രചനയിലും പങ്കാളിയായിരുന്നു.

Content Highlights: writer satheesh babu payyannur expired


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented