സാറാ അബൂബക്കർ/ ഫോട്ടോ: കെ.കെ സന്തോഷ്
മംഗ്ളൂരു; കന്നട നോവലിസ്റ്റും ചെറുകഥാകൃത്തും വിവര്‍ത്തകയുമായ സാറാ അബൂബക്കര്‍ (86) അന്തരിച്ചു.മംഗ്ളൂരുവില്‍ ഉച്ചയോടെയായിരുന്നു അന്ത്യം. കാസര്‍കോട് ചെമ്മനാട് സ്വദേശിനിയാണ്. മംഗ്ളൂരുവിലാണ് സ്ഥിരതാമസം.
കന്നടയിലെ പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകയും പ്രഭാഷകയുമായ സാറ കന്നട സാഹിത്യത്തില്‍ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
1936 ജൂണ്‍ 30 നായിരുന്നു ജനനം. 'ചന്ദ്രഗിരിയ തീരദല്ലി' എന്ന നോവലിലൂടെയാണ് സാഹിത്യത്തില്‍ ശ്രദ്ധേയയായത്. ആ നോവല്‍ ചന്ദ്രഗിരിക്കരയില് എന്ന പേരില്‍ സി, രാഘവന് മലയാളത്തില്‍ വിവര്‍ത്തനം ചെയ്തു. മുസ്ലിം സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി നിരന്തരം സംവദിച്ചിരുന്ന എഴുത്തുകാരി കൂടിയായിരുന്നു സാറാ അബൂബക്കര്‍.
കാസര്‍കോട് ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്ന ഫോര്‍ട്ട് റോഡ് തെരുവത്ത് കുന്നില്‍ പുതിയപുരയില്‍ അഹമ്മദിന്റെയും സൈനബിയുടെയും മകളാണ്. കര്‍ണാടക ഹൗസിംഗ് ബോര്‍ഡില്‍ എക്സിക്യൂടീവ് എന്‍ജിനീയറായിരുന്ന പരേതനായ അബൂബക്കർ ആണ് ഭർത്താവ്. ചന്ദ്രഗിരിയ തീറനല്ല, കദമ വിറാമ, സഹന തുടങ്ങിയവയാണ് പ്രധാന നോവലുകള്‍. മാധവിക്കുട്ടിയുടെ മനോമി, പി.കെ ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ തുടങ്ങിയ കൃതികള്‍ കന്നടത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
Content Highlights: writer sara aboobakkar passed away, Kannada literature, Translation
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..