എഴുത്തുകാരന്‍ എസ്.വി. വേണുഗോപന്‍ നായര്‍ അന്തരിച്ചു


എസ്. വി. വേണുഗോപൻ നായർ | ഫോട്ടോ: ബിജു വർഗീസ്/മാതൃഭൂമി

തിരുവനന്തപുരം: കഥാകൃത്തും അധ്യാപകനുമായ ഡോ. എസ്.വി. വേണുഗോപന്‍ നായര്‍ (76) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 1.30ന് തിരുവനന്തപുരം കിംസ് ആശുപത്രയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളേത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

1945 ഏപ്രില്‍ 18-ന് നെയ്യാറ്റിന്‍കര താലൂക്കിലെ കാരോടു ദേശത്ത് ജനിച്ചു. പി. സദാശിവന്‍ തമ്പി, ജെ വി വിശാലാക്ഷിയമ്മ എന്നിവരാണ് മാതാപിതാക്കള്‍. കുളത്തൂര്‍ ഹൈസ്‌കൂളിലും തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലുമായിരുന്നു വിദ്യാഭ്യാസം. മലയാള സാഹിത്യത്തില്‍ എം. എ., എം. ഫില്‍., പിഎച്ച്.ഡി ബിരുദങ്ങള്‍ നേടി. നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്റ്റ്യന്‍ കോളജിലും മഞ്ചേരി, നിലമേല്‍, ധനുവച്ചപുരം, ഒറ്റപ്പാലം, ചേര്‍ത്തല എന്‍. എസ്. എസ്. എന്നീ കോളേജുകളിലും മലയാളം അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു.

ഗര്‍ഭശ്രീമാന്‍, ആദിശേഷന്‍, മൃതിതാളം, രേഖയില്ലാത്ത ഒരാള്‍, തിക്തം തീക്ഷ്ണം തിമിരം, ഭൂമിപുത്രന്റെ വഴി, കഥകളതിസാദരം, എന്റെ പരദൈവങ്ങള്‍, ഒറ്റപ്പാലം തുടങ്ങിയവയാണ് പ്രധാന കഥാസമാഹാരങ്ങള്‍. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, ഇടശേരി അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം, ലളിതാംബിക അന്തര്‍ജനം ജന്മശതാബ്ദി പുരസ്‌കാരം, സി.വി സാഹിത്യ പുരസ്‌കാരം, ഡോ. കെ എം ജോര്‍ജ് ട്രസ്റ്റ് ഗവേഷണ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

വ്യാഴാഴ്ചയാണ് സംസ്‌കാരം. ഭാര്യ വത്സല. മൂന്ന് മക്കള്‍.

Content Highlights: Writer S V Venugopan Nair passes away


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented