ഫോട്ടോ: മഞ്ജുനാഥ് കിരൺ| എ.എഫ്.പി
കൊല്ലം: സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ഭാഷാ-സാംസ്കാരിക പരിപാടികളില്‍ ഭാഷാപ്രതിജ്ഞയെടുക്കും. ലോക മാതൃഭാഷാദിനമായ ഫെബ്രുവരി 21-ന് അധ്യാപകരും വിദ്യാര്‍ഥികളും പ്രതിജ്ഞയെടുക്കണമെന്ന് ഔദ്യോഗിക ഭാഷാവകുപ്പ് ഉത്തരവിറക്കി.
വര്‍ഷങ്ങള്‍ക്കുമുമ്പ് എം.ടി. വാസുദേവന്‍ നായര്‍ തയ്യാറാക്കിയതാണിത്. തിരുവനന്തപുരത്തെ മലയാളം പള്ളിക്കൂടത്തിലെ കുട്ടികള്‍ക്കായാണ് എം.ടി. ഈ പ്രതിജ്ഞ എഴുതിയത്. മുമ്പ് മലയാളദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഭാഗമായി ഈ പ്രതിജ്ഞ ചൊല്ലിയിരുന്നു.
ഭാഷാ പ്രതിജ്ഞ
മലയാളമാണ് എന്റെ ഭാഷ
എന്റെ ഭാഷ എന്റെ വീടാണ്
എന്റെ ആകാശമാണ്
ഞാന്‍ കാണുന്ന നക്ഷത്രമാണ്
എന്നെത്തഴുകുന്ന കാറ്റാണ്
എന്റെ ദാഹം ശമിപ്പിക്കുന്ന കുളിര്‍വെള്ളമാണ്
എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്
ഏത് നാട്ടിലെത്തിയാലും ഞാന്‍ സ്വപ്നംകാണുന്നത്
എന്റെ ഭാഷയിലാണ്
എന്റെ ഭാഷ ഞാന്‍ തന്നെയാണ്.
Content Highlights :world mother tongue day students in kerala will take oath
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..