-
അനശ്വരനായ നാടകകൃത്ത് വില്യം ഷേക്സ്പിയറിന്റെ കൃതിയെക്കാളേറെ സമീപകാലങ്ങളായി ചർച്ചചെയ്യപ്പെട്ടത് വ്യക്തിജീവിതത്തെക്കുറിച്ചാണ്. ഷേക്സ്പിയർ ഹോമോസെക്ഷ്വൽ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ നാടകത്തെക്കുറിച്ചു പഠിച്ച ഗവേഷകർ ഒരിടയ്ക്കു നടത്തിയ വെളിപ്പെടുത്തൽ.
ഷേക്സ്പിയറിന്റെ 1609 എഡിഷനിലുള്ള 154 സോണറ്റുകളുടെ പഠനത്തിൽ നിന്നാണ് അദ്ദേഹം ബൈസെക്ഷ്വലാണ് എന്ന അനുമാനത്തിലേക്ക് ഇംഗ്ളീഷ് പ്രൊഫസർമാരായ സർ സ്റ്റാൻലി വെൽസും ഡോ. പോൾ എഡ്മൺസണും എത്തിയിരിക്കുന്നത്. സോണറ്റുകൾ എഴുതപ്പെട്ട കാലഗണനാക്രമത്തിൽ നോക്കുമ്പോൾ അദ്ദേഹം പല കവിതകളും അഭിസംബോധന ചെയ്തിരിക്കുന്നത് ബൈസെക്ഷ്വാലിറ്റി തെളിയിക്കുന്ന ഭാഷയോടെ ആണെന്നാണ് ഇവരുടെ നിരീക്ഷണം. വിശ്വസാഹിത്യകാരന്റെ 27 സോണറ്റുകളിലും ആണുങ്ങൾ ആണ് പ്രതിപാദിക്കപ്പെടുന്നത്. പത്തെണ്ണം പെണ്ണുങ്ങൾക്കായി നീക്കിവെച്ചിരിക്കുന്നു- ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
2014 -ലാണ് ഷേക്സ്പിയറിന്റെ സെക്ഷ്വാലിറ്റിയെക്കുറിച്ച് ലോകസാഹിത്യരംഗമൊന്നാകെ കൊടുമ്പിരിക്കൊണ്ട് ചർച്ചയ്ക്കു തുടക്കമിട്ടത്. ഷേക്സ്പിയർ രചിച്ച 119 സോണറ്റുകളും മുഖ്യമായും പ്രതിനിധാനം ചെയ്യുന്നത് ഹോമോസെക്ഷ്വൽ വിഷയങ്ങളെയാണ് എന്ന വാദമായിരുന്നു അന്ന് എല്ലാവരും അംഗീകരിച്ചിരുന്നത്. അതിനെതിരായുള്ള പഠനമാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഷേക്സ്പിയറിന്റെ എല്ലാ സോണറ്റുകളുടെയും ആധികാരികമാക്കി നടത്തിയ ഗവേഷണ റിപ്പോർട്ടുകൾ സെപ്തംബറിൽ പ്രസിദ്ധീകരിക്കുമെന്ന് വെൽസും പോൾ എഡ്മൺസണും പറഞ്ഞു.
Content Highlights: William Shakespeare and bisexuality
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..