പശ്ചിമഘട്ടം ഒരു പ്രണയകഥ; മാധവ് ഗാഡ്ഗില്ലിന്റെ ആത്മകഥ


By ജി. ഷഹീദ്

1 min read
Read later
Print
Share

ഋതുഭേദങ്ങളും കാടിന്റെ നിറവും മണവും രൂപവും മാറി മാറി വന്നതും മഴക്കാടുകൾ നശീകരണത്തെ അഭിമുഖീകരിച്ചതും രാഷ്ട്രീയക്കാർ ചേരി തിരിഞ്ഞ് വനത്തെ ചൂഷണം ചെയ്തതുൾപ്പെടെയുള്ള ഹൃദയഭേദകമായ കാഴ്ചകൾ ഗാഡ്ഗില്ലിന് കാണാൻ കഴിഞ്ഞു.

മാധവ് ഗാഡ്ഗിൽ | ഫോട്ടോ: പി. ജയേഷ് മാതൃഭൂമി

ശ്ചിമഘട്ടവുമായി നീണ്ട എട്ട് ദശകക്കാലം വ്യാപിച്ചു കിടക്കുന്ന ആത്മബന്ധമുള്ള ലോകപ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ.മാധവ് ഗാഡ്ഗില്ലിന്റെ ആത്മകഥയ്ക്കു പേര് പശ്ചിമഘട്ടം ഒരു പ്രണയകഥ.
രചന പൂർത്തിയായതായും പുസ്തകം ഉടന െഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുമെന്നും മാധവ് ഗാഡ്ഗിൽ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

പൂണെ സ്വദേശിയായ അദ്ദേഹം ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പ്രൊഫസറായിരുന്നു. പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യത്തെക്കുറിച്ച് ആധികാരിക പഠനം നടത്തിയിട്ടുള്ള ശാസ്ത്രജ്ഞനാണ് അദ്ദേഹം.

എനിക്ക് വയസ് 80 ആകുന്നു. പക്ഷിനിരീക്ഷണത്തിൽ കുട്ടിക്കാലം മുതൽക്ക് തന്നെ താത്പര്യം ഉണ്ടായി. കാട്ടുപാതകൾ അന്ന് മുതൽക്ക് തന്നെ പിന്നിട്ടു. വർഷങ്ങൾ തുടർന്ന് മിന്നൽ പോലെ കടന്നുപോയി. തിരിഞ്ഞു നോക്കുമ്പോൾ സുഖവും ദുഃഖവും ഇടകലർന്ന ഓർമ്മകൾ. അദ്ദേഹം പറഞ്ഞു.

ഋതുഭേദങ്ങളും കാടിന്റെ നിറവും മണവും രൂപവും മാറി മാറി വന്നതും മഴക്കാടുകൾ നശീകരണത്തെ അഭിമുഖീകരിച്ചതും രാഷ്ട്രീയക്കാർ ചേരി തിരിഞ്ഞ് വനത്തെ ചൂഷണം ചെയ്തതുൾപ്പെടെയുള്ള ഹൃദയഭേദകമായ കാഴ്ചകൾ ഗാഡ്ഗില്ലിന് കാണാൻ കഴിഞ്ഞു.

ശിഷ്യരും ശിഷ്യരുടെ ശിഷ്യരും പരിസ്ഥിതി പ്രേമികളും സംരക്ഷകരും ഉൾപ്പെട്ടവരുടെ തലമുറകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയായി ഗാഡ്ഗില്ലിന്റെ ആത്മകഥ മാറുകയും ചെയ്യും. കേരളവുമായി അടുത്ത ബന്ധം പുലർത്തിയിട്ടുള്ള ശാസ്ത്രജ്ഞനാണ് അദ്ദേഹം. മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പൽ എം.കെ. പ്രസാദാണ് ആത്മസുഹൃത്ത്. മലയാളി ശിഷ്യരിൽ പ്രമുഖസ്ഥാനം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ശാസ്ത്രജ്ഞനായ ഡോ. സുഭാഷ് ചന്ദ്രനാണ്.

Content Highlights: Western Ghats: A Love Story, Autobiography by Madhav Gadgil

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


arvind kejriwal

1 min

പ്രധാനമന്ത്രി പഠിച്ച യൂണിവേഴ്‌സിറ്റി അത് ആഘോഷമാക്കേണ്ടതാണ്, പക്ഷെ മറച്ചുവെക്കുന്നു- കെജ്‌രിവാള്‍

Apr 1, 2023

Most Commented