
വിസ്മയ മോഹൻലാൽ| Photo: instagram.com|mayamohanlal|
മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ കവിതാസമാഹാരം ഫെബ്രുവരി 14ന് പ്രണയദിനത്തില്‍ പ്രകാശനം ചെയ്യാന്‍ ഒരുങ്ങുകയാണ്. 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്ന് പേരിട്ടിരിക്കുന്ന കവിതാസമാഹാരം പെന്ഗ്വിന് ബുക്സാണ് പുറത്തിറക്കുന്നത്.
പൊതു ഇടങ്ങളില്‍ അത്ര സജീവമല്ലാത്ത വിസ്മയയുടെ സ്വപ്നസാക്ഷാത്കാരമാണ് ഈ പുസ്തകം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിസ്മയ ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയിലെവിടെയും പുസ്തകം ലഭിക്കുമെന്നും ഓണ്‍ലൈനായി ബുക്ക് ചെയ്യാമെന്നും അനിയത്തിക്ക് ആശംസ അറിയിച്ച് പ്രണവ് മോഹന്‍ലാലും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്.
വിസ്മയ എഴുതിയ കവിതകളുടെയും വരച്ച ചിത്രങ്ങളുടെയും സമാഹാരമാണ് 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്ന പുസ്തകം. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസിന്റെ അണിയറയിലും വിസ്മയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വാര്‍ത്തകളും നേരത്തെ പുറത്തുവന്നിരുന്നു.
Content Highlights: vismaya mohanlal mohanlal book release
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..