വിര്‍ജീനിയ വുള്‍ഫ് പാതി ബംഗാളി; വെളിപ്പെടുത്തലുമായി രണ്ടാംതലമുറയിലെ മരുമകന്‍


രവീന്ദ്രനാഥ ടാഗോറിന്റെ മണ്ണിലാണ് അവര്‍ ജനിച്ചതെന്നത് ആഘോഷിക്കപ്പെടേണ്ടതാണ്.

വിർജീനിയ വുൾഫ്

പ്രമുഖ ഇംഗ്‌ളീഷ് എഴുത്തുകാരി വിര്‍ജീനിയ വുള്‍ഫ് പാതിബംഗാളിയാണെന്ന വെളിപ്പെടുത്തലുമായി അവരുടെ രണ്ടാംതലമുറയില്‍പ്പെട്ട മരുമകന്‍ വില്യം ഡാല്‍റിംപിള്‍. തങ്ങളുടെ രണ്ടുപേരുടെയും പൂര്‍വികര്‍ ബംഗാളികളാണെന്ന് ഒരു മാസികയ്ക്കുനല്‍കിയ അഭിമുഖത്തിലാണ് സ്‌കോട്ടിഷ് എഴുത്തുകാരനും ചരിത്രകാരനുമായ വില്യം വെളിപ്പെടുത്തിയത്.

മുതുമുത്തശ്ശിയും പത്തൊന്പതാംനൂറ്റാണ്ടിലെ പ്രമുഖ ഫോട്ടോഗ്രാഫറുമായിരുന്ന ജൂലിയ മാര്‍ഗരറ്റ് കാമറൂണ്‍, ബംഗാളിലെ ഹുഗ്‌ളി ജില്ലയില്‍പ്പെട്ട ചന്ദന്‍നഗറിലായിരുന്നു ജീവിച്ചിരുന്നതെന്നാണ് വില്യം പറയുന്നത്.

വിര്‍ജീനിയയെ നേരിട്ടുകണ്ടിട്ടില്ലെങ്കിലും ചിത്രങ്ങളിലെ അവരുടെ മുഖത്തിന് ബംഗാളിവനിതകളോട് ഏറെ സാമ്യമുണ്ട്. രവീന്ദ്രനാഥ ടാഗോറിന്റെ മണ്ണിലാണ് അവര്‍ ജനിച്ചതെന്നത് ആഘോഷിക്കപ്പെടേണ്ടതാണ്.

വിര്‍ജീനിയ വുള്‍ഫിന്റെ ബംഗാളിബന്ധത്തെക്കുറിച്ച് ഒരുപുസ്തകംതന്നെ ചിലപ്പോള്‍ താന്‍ എഴുതിയേക്കാമെന്നും വില്യം പറഞ്ഞു. വിര്‍ജീനിയയുടെ പലകവിതകളിലും ബംഗാളിസാഹിത്യവുമായുള്ള അടുത്തബന്ധം കാണാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരുപതാം നൂറ്റാണ്ടിലെ മോഡേണിസത്തിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരില്‍ ഒരാളായി പരിഗണിക്കപ്പെടുന്ന എഴുത്തുകാരിയാണ് വിര്‍ജീനിയ വുള്‍ഫ്.

Content Highlights: virginia woolf was 'part-bengali', says great-nephew


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022

Most Commented