മൂവായിരത്തിലധികം കഥകള്‍, അഞ്ഞൂറോളം കവിതകള്‍,യാത്രാ വിവരണങ്ങള്‍... വേണു വാര്യത്ത് വിട പറയുമ്പോള്‍


ബി. രാജീവ്

മാതൃഭൂമി 'സീഡ്' പദ്ധതിയുമായി സഹകരിച്ച് കുട്ടികള്‍ക്കിടയില്‍ പരിസ്ഥിതി അവബോധന പരിപാടികളില്‍ സജീവമായി പങ്കെടുത്തു.

വേണു വാര്യത്ത്

പെരുമ്പാവൂര്‍: പ്രകൃതിയെക്കുറിച്ചും കുഞ്ഞുങ്ങളെക്കുറിച്ചും കരുതലോടെ ചിന്തിക്കുകയും എഴുതുകയും ചെയ്തയാളാണ് ബുധനാഴ്ച അന്തരിച്ച വേണു വാര്യത്ത്. മാറമ്പിള്ളിയില്‍ പെരിയാറിന്റെ കരയിലെ വീടിനോടു ചേര്‍ന്ന് പ്രവര്‍ത്തിച്ച ഓഫീസ് മുറികള്‍ നിറയെ കുട്ടിക്കഥകളും കവിതകളും ചിത്രങ്ങളും കാത്തുസൂക്ഷിച്ചു അദ്ദേഹം. പൂമുഖമാകെ പൂത്തുപടര്‍ന്നുനില്‍ക്കുന്ന നീലയും വെള്ളയും നിറത്തിലുള്ള ശംഖുപുഷ്പം...മുറ്റത്തും വഴിയിലും പല നിറത്തിലുള്ള കൊങ്ങിണിപ്പൂക്കള്‍... ഓരോ ചെടിയിലും പൂക്കളിലും വരുന്ന പൂമ്പാറ്റകളെക്കുറിച്ചും അവയുടെ സവിശേഷതകളെക്കുറിച്ചും വീട്ടില്‍ സന്ദര്‍ശകരായി എത്തുന്നവരോട് വാചാലനാകുമായിരുന്നു വേണു.

എഴുത്തില്‍ പുലര്‍ത്തിയ ലാളിത്യവും നന്മയും ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ബാലസാഹിത്യ വിഭാഗത്തില്‍ മൂവായിരത്തിലധികം കഥകളും അഞ്ഞൂറോളം കവിതകളും യാത്രാ വിവരണങ്ങളും എഴുതി. സ്‌കൂളുകള്‍, കോളേജുകള്‍, ഗ്രന്ഥശാലകള്‍ എന്നിവിടങ്ങളില്‍ പരിസ്ഥിതി, സാഹിത്യം സംബന്ധിച്ച വിഷയങ്ങളില്‍ ക്ലാസെടുത്തിരുന്നു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് വനയാത്രകള്‍, പ്രകൃതി പഠനക്ലാസുകള്‍ എന്നിവ സംഘടിപ്പിച്ചു. മാതൃഭൂമി 'സീഡ്' പദ്ധതിയുമായി സഹകരിച്ച് കുട്ടികള്‍ക്കിടയില്‍ പരിസ്ഥിതി അവബോധന പരിപാടികളില്‍ സജീവമായി പങ്കെടുത്തു. ആലുവയിലെ 'മാതൃഭൂമി' മാതൃകാ തോട്ടമായ ആര്‍ബറേറ്റത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രൊഫ. എസ്. സീതാരാമന് ഒപ്പം നിന്ന് പ്രവര്‍ത്തിച്ചു. നാട്ടിലെ പരിസ്ഥിതി, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും കര്‍ഷകരുടെ പ്രശ്‌നങ്ങളിലും വേണു സജീവമായി ഇടപെട്ടു.



ദീര്‍ഘകാലം മാതൃഭൂമി പ്രസിദ്ധീകരണമായ ബാലഭൂമിക്കുവേണ്ടി പ്രവര്‍ത്തിച്ച വേണു പൂമ്പാറ്റ, ബാലരമ, പി.സി.എം. ചില്‍ഡ്രന്‍സ് മാഗസിന്‍ എന്നിവയിലെല്ലാം പ്രവര്‍ത്തിച്ചിരുന്നു. കുട്ടികള്‍ക്കുള്ള കഥകള്‍, കവിതകള്‍, ചിത്രകഥകള്‍ തുടങ്ങിയവ പല പ്രസിദ്ധീകരണങ്ങള്‍ക്കായും പല തൂലികാ നാമങ്ങളില്‍ തയ്യാറാക്കി നല്‍കിയിരുന്നു.

അടുത്ത തിങ്കളാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പം ശബരിമല ദര്‍ശനത്തിനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിത വേര്‍പാടുണ്ടായത്.

Content Highlights: Venu Variath, Mathrubhumi, Children's Literature


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented