മാവിലവീടിന്റെ ഓര്‍മയിലുണ്ട് വയലാറിന്റെ 'മാനത്തു കണ്ണികള്‍ മയങ്ങും കയങ്ങള്‍...'


നാസര്‍ വലിയേടത്ത്

നാരായണിയുടെ ആഗ്രഹം ഒരു കവിത വേണമെന്നായിരുന്നു. മലയാളികള്‍ നെഞ്ചേറ്റിയ 'മാനത്തു കണ്ണികള്‍ മയങ്ങും കയങ്ങള്‍ മനോരമേ നിന്‍ നയനങ്ങള്‍, അവയില്‍ മുഖം നോക്കും എന്റെ വികാരങ്ങള്‍ ആവേശഭരിതങ്ങള്‍...

വയലാർ താമസിച്ച മാവില തറവാട് മുറ്റത്ത് ഇ. ബാലകൃഷ്ണൻ

പേരാവൂര്‍: 'മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു. മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു. മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണ് പങ്കുവെച്ചു... മനസ്സ് പങ്കുവെച്ചു...' ഈ ഗാനത്തിന് ലഭിച്ച ദേശീയപുരസ്‌കാരവും സ്വീകരിച്ച് അനശ്വര കവി വയലാര്‍ രാമവര്‍മ അന്നെത്തിയത് പേരാവൂര്‍ മുരിങ്ങോടി ഗ്രാമത്തിലായിരുന്നു. വയലാറിന്റെ 47-ാം ചരമവാര്‍ഷികദിനം വ്യാഴാഴ്ച ആചരിക്കുമ്പോള്‍ വയലാര്‍ ഒരുദിവസം താമസിച്ച് പാട്ടെഴുതിയ മാവിലവീട്ടിലെ അവകാശികളിരൊളായ ഇ. ബാലകൃഷ്ണന്‍ ആ വരവ് ഓര്‍ത്തെടുക്കുന്നു.

1973-ലാണ് മുരിങ്ങോടിയിലെ കൈരളി വായനശാലയുടെ വാര്‍ഷികാഘോഷത്തിന് മുഖ്യാതിഥിയായാണ് വയലാര്‍ എത്തിയത്. കവിയുടെ വരവറിഞ്ഞ് അന്ന് ആയിരങ്ങളാണ് തടിച്ചുകൂടിയത്. സമയമായിട്ടും കവി എത്താഞ്ഞതോടെ ആസ്വാദകരെ അടക്കിനിര്‍ത്താന്‍ വയലാര്‍ ഉടനെത്തുമെന്ന മൈക്ക് അനൗണ്‍സ്മെന്റ് നല്കി നാടകം തുടങ്ങി. നാടകം അവസാനിക്കാനിരിക്കേ സകുടുംബം കവിയെത്തി. ചടങ്ങില്‍ അധ്യക്ഷനാകേണ്ടിയിരുന്ന ആലക്കോട് രാജ, വയലാര്‍ എത്താന്‍ വൈകുമെന്നറിഞ്ഞ് ഉദ്ഘാടനം നടത്തി തിരിച്ചുപോയിരുന്നു.വയലാറിനൊപ്പം മധുവടക്കമുള്ള സിനിമാതാരങ്ങള്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. ഡല്‍ഹിയില്‍നിന്ന് ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മദ്രാസ് വഴിയാണ് കവിയും ഭാര്യയും മകനും മുരിങ്ങോടിയിലെത്തിയത്. അണ്ണാദുരൈയുടെ മരണം യാത്ര വൈകിപ്പിച്ചതോടെ സിനിമാതാരങ്ങള്‍ മുരിങ്ങോടിയിലേക്കുള്ള യാത്ര ഉപേക്ഷിച്ചു. എന്നാല്‍, നിരാശരായ ജനത്തെ കവി കൈയിലെടുത്തു. പരിപാടി കഴിഞ്ഞ് ഇരിട്ടി ടി.ബി.യിലേക്ക് പോകേണ്ടിയിരുന്ന കവിക്ക് അവിടെ ഇടംകിട്ടിയില്ല. ഇതോടെ മേല്‍മുരിങ്ങോടിയിലെ മാവില തറവാട്ടില്‍ സംഘാടകര്‍ കവിക്കും കുടുംബത്തിനും താമസസൗകര്യമൊരുക്കി. ഈ വീട്ടില്‍വെച്ചാണ് മലയാളസിനിമയിലെ ഒരു അനശ്വരഗാനം പിറന്നത്.

മുരിങ്ങോടിയില്‍ വയലാര്‍ താമസിക്കുന്നുവെന്നറിഞ്ഞ് പിറ്റേന്നുമുതല്‍ മാവിലവീട്ടിലേക്ക് ആരാധകരുടെ ഒഴുക്കായി. തലശ്ശേരിയില്‍നിന്നുള്ള അധ്യാപികയും കവയിത്രിയുമായ പൂവനത്തില്‍ നാരായണിയും കവിയെ കാണാനെത്തി. നാരായണിയുടെ ആഗ്രഹം ഒരു കവിത വേണമെന്നായിരുന്നു. മലയാളികള്‍ നെഞ്ചേറ്റിയ 'മാനത്തു കണ്ണികള്‍ മയങ്ങും കയങ്ങള്‍ മനോരമേ നിന്‍ നയനങ്ങള്‍, അവയില്‍ മുഖം നോക്കും എന്റെ വികാരങ്ങള്‍ ആവേശഭരിതങ്ങള്‍...' എന്ന അനശ്വര പ്രണയഗാനത്തിന്റെ പിറവി ഇങ്ങനെയായിരുന്നു.

മാവിലവീട്ടിലെ നാരായണന്‍ നമ്പ്യാരുടെ മൂത്ത മകനും സംഗീതാധ്യാപകനുമായ ഇ. രാഘവന് കവിത നല്കി ട്യൂണ്‍ചെയ്യാന്‍ കവി പറഞ്ഞു. എന്നാല്‍, മഹാനായ കവിയുടെ കവിതയ്ക്ക് ഈണം നല്കാന്‍ ഏട്ടന് കഴിഞ്ഞില്ലെന്ന് രാഘവന്‍മാസ്റ്ററുടെ അനുജനും സംഗീതാധ്യാപകനുമായ ഇ. ബാലകൃഷ്ണന്‍ ഓര്‍മിക്കുന്നു. പ്രിയ കവിയും കവിക്ക് ആതിഥ്യം നല്കിയ രാഘവന്‍ മാഷും ഇന്നില്ല. ഇ. രാഘവന്റെ മകനും സംഗീതാധ്യാപകനുമായ ഇ.ആര്‍. ജനന്‍ കൂടാളി സ്‌കൂളില്‍ ജോലിചെയ്യുന്നു. മാധവിക്കുട്ടി എന്ന സിനിമയിലൂടെ ദേവരാജന്റെ ഈണത്തിലും പി. ജയചന്ദ്രന്റെ ശബ്ദത്തിലും മലയാളികളുടെ ചുണ്ടില്‍ ഇന്നും തുടിക്കുന്ന ആ അനശ്വര ഗാനത്തിന് പിറവി നല്കിയ മാവില തറവാട് ഇന്നും തലയെടുപ്പോടെയുണ്ട്.

Content Highlights: Vayalar Ramavarma, E Balakrishnan, Mavila Veedu, Mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented