വയലാര്‍ അവാര്‍ഡ് ഏഴാച്ചേരി രാമചന്ദ്രന് സമര്‍പ്പിച്ചു


ഏഴാച്ചേരി രാമചന്ദ്രന്റെ 'ഒരു വെര്‍ജീനിയന്‍ വെയില്‍കാലം' എന്ന കൃതിയാണ് അവാര്‍ഡിനര്‍ഹമായത്.

വയലാർ രാമവർമ്മ സാഹിത്യ പുരസ്‌കാരം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഏഴാച്ചേരി രാമചന്ദ്രന് സമർപ്പിക്കുന്നു

തിരുവനന്തപുരം : നാല്‍പ്പത്തിനാലാമത് വയലാര്‍ രാമവര്‍മ്മ സാഹിത്യ അവാര്‍ഡ് സമര്‍പ്പണം രാജ്ഭവനില്‍ നടന്നു. ഏഴാച്ചേരി രാമചന്ദ്രന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്ന് പുരസ്‌ക്കാരം ഏറ്റുവാങ്ങി. ഏഴാച്ചേരി രാമചന്ദ്രന്റെ 'ഒരു വെര്‍ജീനിയന്‍ വെയില്‍കാലം' എന്ന കൃതിയാണ് അവാര്‍ഡിനര്‍ഹമായത്. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മ്മിച്ച ശില്‍പവുമാണ് അവാര്‍ഡ്.

രാജ്ഭവനില്‍ നടന്ന അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ ഗവര്‍ണ്ണര്‍ക്ക് പുറമെ അവാര്‍ഡ് ജേതാവും വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് അംഗങ്ങളും മാത്രമാണ് പങ്കെടുത്തത്.

ട്രസ്റ്റ് പ്രസിഡന്റ് ശ്രീ. പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശ്രീ. പ്രഭവാര്‍മ്മ സ്വാഗതം പറഞ്ഞു. പ്രൊഫ. ശ്രീ. ജി. ബാലചന്ദ്രന്‍, ട്രസ്റ്റ് സെക്രട്ടറി ശ്രീ. സി. വി. ത്രിവിക്രമന്‍ എന്നിവരും പങ്കെടുത്തു.

കഴിഞ്ഞ 44 വര്‍ഷമായി വയലാര്‍ സാഹിത്യ അവാര്‍ഡ് നിര്‍ണ്ണയ ചടങ്ങുകള്‍ ഭംഗിയായി നടത്തിവരുന്ന, 90 വയസ്സ് പിന്നിട്ട സെക്രട്ടറി സി വി ത്രിവിക്രമനെ ഗവര്‍ണ്ണര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. പുരസ്‌കാര സമര്‍പ്പണത്തോടനുബന്ധിച്ചു വയലാര്‍ ഗാനസന്ധ്യയും നടന്നു. കോവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് മുന്‍ വര്‍ഷങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചായിരുന്നു പരിപാടി.

Content Highlights: Vayalar Award given to Ezhachery Ramachandran

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented