മുംബൈ: ഭീമ കോറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ വിചാരണകാത്ത് കഴിയുന്ന കവി വരവര റാവുവിനെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ജയിലില്‍ നിന്ന് മുംബൈ ജെ.ജെ. ആശുപത്രിയിലേക്ക് മാറ്റി.
തളര്‍ച്ച അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയാണ് വരവരറാവുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് ആര്. സത്യനാരായണ്‍ അയ്യര്‍ അറിയിച്ചു. അസുഖമെന്തെന്ന് കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ പരിശോധനകള്‍ നടത്തിവരികയാണ്.
22 മാസമായി ജയിലില്‍ കഴിയുന്ന വരവര റാവു ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്ന് അപേക്ഷിച്ചിരുന്നെങ്കിലും ഇതുവരെ അത് അനുവദിച്ചിട്ടില്ല. അദ്ദേഹത്തിന് എത്രയുംപെട്ടെന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് കുടുംബാഗംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
Content Highlights: Varavara Rao admitted to neurology department of Mumbai’s JJ Hospital
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..