Photo: instagram.com/vancouverpubliclibrary
വായനശാലയില്‍നിന്ന് പുസ്തകങ്ങള്‍ എടുത്തശേഷം അവ തിരികെയെത്തിക്കാന്‍ ചിലര്‍ മറക്കാറുണ്ട്. അത്തരത്തില്‍ നഷ്ടപ്പെട്ടെന്നുകരുതിയ ഒരു പുസ്തകം തിരികെലഭിച്ചിരിക്കുകയാണ് കാനഡയിലെ വാന്‍കൂവറിലെ വായനശാലയ്ക്ക്.
ഇതില്‍ ആശ്ചര്യപ്പെടാനെന്താണെന്നല്ലേ. ഒന്നും രണ്ടും മാസങ്ങള്ക്കുശേഷമല്ല പുസ്തകം തിരികെക്കിട്ടിയത്. നീണ്ട 51 വര്‍ഷങ്ങള്‍ക്കുശേഷമാണ്.
വായനശാലയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇക്കാര്യം ചിത്രംസഹിതം പങ്കിട്ടത്. 'ക്ഷമിക്കണം അല്‍പ്പം വൈകി, എന്നാലും പുസ്തകത്തിന് ഒന്നും പറ്റിയിട്ടില്ല നന്ദി,' എന്ന കുറിപ്പോടെയാണ് അജ്ഞാതന്‍ പുസ്തകം തിരികെനല്‍കിയത്.
1971 ഏപ്രില്‍ 20നാണ് പുസ്തകം വായനശാലയില്‍നിന്ന് കൊണ്ടുപോയത്.
Content Highlights: Vancouver Library Gets Book After 51 Years With a 'Sorry A Bit Late' Note
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..