ആർട്ടിസ്റ്റ് മദനൻ വരച്ച വള്ളത്തോളിന്റെ ചിത്രം മലയാളസർവകലാശാലയിൽ വള്ളത്തോൾ ചെയർ ഉദ്ഘാടനച്ചടങ്ങിൽ സി. രാധാകൃഷ്ണൻ അനാച്ഛാദനംചെയ്യുന്നു.
തിരൂര്‍: തന്നെ കവിതയും പദപ്രയോഗവും പഠിപ്പിച്ചത് മഹാഗുരുവായ വള്ളത്തോള്‍ നാരായണമേനോനായിരുന്നുവെന്ന് എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ പറഞ്ഞു. അദ്ദേഹത്തിന് മുത്തച്ഛനുമായി അടുത്ത ബന്ധമായിരുന്നുവെന്നും അതുവഴി വീട്ടിലെത്തിയപ്പോഴാണ് അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞതെന്നും അദ്ദേഹം അനുസ്മരിച്ചു. ആര്‍ട്ടിസ്റ്റ് മദനന്‍ വരച്ച വള്ളത്തോളിന്റെ ചിത്രം മലയാളസര്‍വകലാശാലയില്‍ വളളത്തോള്‍ ചെയര്‍ ഉദ്ഘാടനച്ചടങ്ങില്‍ അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാളസര്‍വകലാശാലയുടെ ഡി.ലിറ്റ് അദ്ദേഹം ഏറ്റുവാങ്ങി. ഈ ബഹുമതി പഠിച്ചുവാങ്ങാന്‍ ആഗ്രഹിച്ചതാണെങ്കിലും നടക്കാതെപോയ സ്വപ്നമാണെന്നും അദ്ദേഹം പറഞ്ഞു.
വള്ളത്തോള്‍ ചെയര്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു. വള്ളത്തോള്‍ ചെയറിനും മലയാളസര്‍വകലാശാലയ്ക്ക് കെട്ടിടം പണിയാനും ആവശ്യമായ തുക അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ അധ്യക്ഷതവഹിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ചാത്തനാത്ത് അച്യുതനുണ്ണിയെ ആദരിച്ചു.
സി. രാജേന്ദ്രന്‍, ഇ. രാധാകൃഷ്ണന്‍, കെ.പി. രാമനുണ്ണി എന്നിവര്‍ പ്രസംഗിച്ചു. കവിയും പ്രഭാഷകനുമായ കല്‍പ്പറ്റ നാരായണന്‍ വള്ളത്തോള്‍ സ്മാരകപ്രഭാഷണം നടത്തി. മലയാളകവിത അറിവും അനുഭവവും, ആധുനിക കവിത്രയവും തുടര്‍ച്ചകളും എന്ന സെമിനാറില്‍ പ്രൊഫ. എന്‍. അജയകുമാര്‍, ഡോ. കെ. ആര്യ, റോഷ്ണി സ്വപ്ന, ആര്‍. ശ്രുതി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കെ.എം. അനില്‍ അധ്യക്ഷതവഹിച്ചു. സി. ഗണേഷ്, എ. അഭിജിത്ത്, കെ.പി. കൃഷ്ണ, ഷൈജന്‍ ഡേവിസ്, കെ. ബാബുരാജന്‍, ആഷിഷ് സുകു, വി. സ്റ്റാലിന്‍, ഇ. അഫ്‌സല്‍ എന്നിവര്‍ പ്രസംഗിച്ചു.
വള്ളത്തോള്‍ ചെയര്‍ നടത്തിയ പ്രബന്ധമത്സരത്തില്‍ ഒന്നും രണ്ടും സമ്മാനങ്ങള്‍ നേടിയ കെ. പ്രവീണ, കെ. ശ്രുതി എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ ചടങ്ങില്‍ വിതരണംചെയ്തു. മലയാളസര്‍വകലാശാല കലാ ഫാക്കല്‍റ്റി നടത്തിയ കലാസന്ധ്യയില്‍ കഥകളിപ്പദങ്ങള്‍, വി.പി അണിമയുടെ മോഹിനിയാട്ടം, സംസ്‌കാര-പൈതൃക പഠനം വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന അയ്യങ്കാളിമാല എന്നിവയുണ്ടായിരുന്നു.
Content Highlights: Vallathol Chair, Malayalam University, C. Radhakrishnan, D-litt, Tirur, Malappuram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..