27-ാം ചരമ വാര്‍ഷികദിനത്തില്‍ ബഷീര്‍ അനുസ്മരണവുമായി 'നമ്മള്‍ ബേപ്പൂര്‍'


ബഷീർ അനുസ്മരണം

കോഴിക്കോട് : വൈക്കം മുഹമ്മദ് ബഷീറിന്റെ 27-ാം ചരമ വാര്‍ഷികദിനത്തില്‍ ബഷീര്‍ അനുസ്മരണവുമായി 'നമ്മള്‍ ബേപ്പൂര്‍'. ജൂലൈ അഞ്ചിന് രാവിലെ ഏഴുമണിക്ക് ഓണ്‍ലൈനായാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും. സച്ചിദാനന്ദന്‍, എം.എന്‍. കാരശ്ശേരി തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിയും മഞ്ജുവാര്യരും ബഷീറിന്റെ കൃതികള്‍ വായിക്കും. ജില്ലാ കളക്ടര്‍ സാംബശിവ റാവു, ഷാഹിന ബഷീര്‍, അനീസ് ബഷീര്‍, കെ.ആര്‍.പ്രമോദ് എന്നിവരും ചടങ്ങില്‍ സംസാരിക്കും.

മന്ത്രി മുഹമ്മദ് റിയാസിന്റെയും കോഴിക്കോട് ജില്ലാ കളക്ടറുടെയും ഫെയ്‌സ്ബുക്ക് പേജിലൂടെ അനുസ്മരണപരിപാടിയുടെ ഭാഗമാകാം. കോവിഡ് മഹാമാരിയെ അതിജീവിക്കുന്നതിന്റെ ഭാഗമായി ബേപ്പൂര്‍ എം.എല്‍.എ. കൂടിയായ മുഹമ്മദ് റിയാസ് ആവിഷ്‌കരിച്ച പദ്ധതിയാണ് നമ്മള്‍ ബേപ്പൂര്‍.

Content Highlights:Vaikom Muhammed Basheer's death anniversary events to commence on July 5

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022

Most Commented