വൈക്കം മുഹമ്മദ് ബഷീർ
ബേപ്പൂര്‍: വൈവിധ്യമാര്‍ന്ന പരിപാടികളുമായി വൈക്കം മുഹമ്മദ് ബഷീറിനെ അദ്ദേഹത്തിന്റെ ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് അനുസ്മരിക്കുന്നു. വിനോദസഞ്ചാരവകുപ്പിന്റെയും സാംസ്കാരികവകുപ്പിന്റെയും നേതൃത്വത്തില്‍ ബേപ്പൂര്‍ കേന്ദ്രീകരിച്ച് നാലുദിവസങ്ങളിലായി നടക്കുന്ന ആഘോഷത്തിന് ശനിയാഴ്ച വൈകീട്ട് തുടക്കമാകും.
'ബഷീര്‍ ഫെസ്റ്റ്' എന്ന പേരില്‍ ഉദ്ഘാടനം വൈകീട്ട് 5.30-ന് ബേപ്പൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മുന്‍മന്ത്രി എം.എ. ബേബി നിര്‍വഹിക്കും. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനാവും. മേയര്‍ ഡോ. ബീനാ ഫിലിപ്പ്, അപ്പുണ്ണി ശശി, പി.കെ. പാറക്കടവ് തുടങ്ങിയവര്‍ സംബന്ധിക്കും.
രാവിലെ 9.30-ന് ബഷീര്‍ കാന്‍വാസ് ചിത്രരചന ചിത്രകാരന് സുനില്‍ അശോകപുരം ഉദ്ഘാടനം ചെയ്യും. കോഴിക്കോട്ടെ ചിത്രകാരന്മാര് ബഷീര്‍ കഥാപാത്രങ്ങളെ കാന്‍വാസില്‍ പകര്‍ത്തും. ബഷീര്‍ ഫോട്ടോപ്രദര്‍ശനം 12.30-ന് മുന്‍ എം.എല്‍.എ. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യും. ബഷീറിന്റെ ജീവചരിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.
ഭക്ഷണപ്രിയരായവര്ക്കായി ഭക്ഷ്യമേള ബേപ്പൂര്‍ ഹൈസ്കൂളിന് മുന്‍വശത്ത് സജ്ജമാക്കിയ സ്ഥലത്ത് വൈകീട്ട് നാലിന് ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫിര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്യും.
വൈകീട്ട് നാലിന് മാന്ത്രികന് പ്രദീപ് ഹുഡിനോവിന്റെ മായാജാലപ്രദര്ശനം അരങ്ങേറും. 6.30-ന് രാജശ്രീയുടെ നേതൃത്വത്തില്‍ പൂതപ്പാട്ടും തുടര്‍ന്ന് സമീര്‍ ബിന്‍സിയും സംഘവും അവതരിപ്പിക്കുന്ന ഖവാലിയും നടക്കും.
7.37 കോടിരൂപ ചെലവില്‍ ബേപ്പൂരിലെ ബി.സി. റോഡില്‍ ബഷീര്‍ സ്മാരകത്തിന്റെ നിര്‍മാണപ്രവര്‍ത്തനം ഞായറാഴ്ച വൈകീട്ട് അഞ്ചിന് ബേപ്പൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡി സ്കൂളില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മേയര്‍ ഡോ. ബീനാ ഫിലിപ്പ് അധ്യക്ഷയാവും.നാലിന് വൈലാലില്‍ സാഹിത്യകാരന് സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തില്‍ നടക്കുന്ന യുവസാഹിത്യ ക്യാമ്പ് കെ. സച്ചിദാനന്ദന് ഉദ്ഘാടനം ചെയ്യും. അഞ്ചുമണിക്ക് സാംസ്കാരികസമ്മേളനം മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും.
ജൂലായ് അഞ്ചിന് ബഷീര്‍ ചരമവാര്‍ഷികദിനത്തില്‍ രാവിലെ ഒമ്പതിന് വൈലാലില്‍ നടക്കുന്ന അനുസ്മരണസമ്മേളനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മേയര്‍ ഡോ. ബീനാ ഫിലിപ്പ്, എം.പി. അബ്ദുസമദ് സമദാനി, ആലങ്കോട് ലീലകൃഷ്ണന്, കെ.വി. മോഹന്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..