അന്തര്‍ദേശീയ ബാലപുസ്തക ദിനത്തില്‍ റീഡ് ദ വേള്‍ഡ് ക്യാംപെയിനുമായി യൂണിസെഫ്


കോവിഡ്19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒറ്റപ്പെട്ടു കഴിയുന്ന ദശലക്ഷക്കണക്കിന് കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും പുസ്തകങ്ങളെത്തിക്കാന്‍ സന്നദ്ധപ്രവര്‍ത്തകരോടും എഴുത്തുകാരോടും യുണിസെഫ് ആഹ്വാനം ചെയ്തിട്ടുണ്ട്.

Photo: Madhuraj

ഏപ്രില്‍ രണ്ട് അന്തര്‍ദേശീയ ബാലപുസ്തക ദിനമായി ലോകം ആചരിക്കുകയാണ്. ബാല്യ-കൗമാരങ്ങളുടെ ഭാവനാലോകത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളുകയും അതിന് ഇളക്കം തട്ടാതെ ലാളിത്യവും ചാരുതയുമാര്‍ന്ന ഭാഷയില്‍ ആവിഷ്‌കരിക്കുകയും ചെയ്യുമ്പോഴാണ് നല്ല ബാലസാഹിത്യ സൃഷ്ടികള്‍ രൂപം കൊള്ളുന്നത്. ഡാനിഷ് എഴുത്തുകാരനായ ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്സണിന്റെ ജന്മദിനമാണ് അന്തര്‍ദേശീയ പുസ്തകദിനമായി ആചരിക്കുന്നത്.

1967 മുതലാണ് കുട്ടികളിലെ വായനശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അന്തര്‍ദേശീയ ബാലപുസ്തക ദിനം ഏപ്രില്‍ രണ്ടിന് ആചരിച്ച് തുടങ്ങിയത്. കോവിഡ്19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒറ്റപ്പെട്ടു കഴിയുന്ന ദശലക്ഷക്കണക്കിന് കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും പുസ്തകങ്ങളെത്തിക്കാന്‍ സന്നദ്ധപ്രവര്‍ത്തകരോടും എഴുത്തുകാരോടും യുണിസെഫ് ആഹ്വാനം ചെയ്തിട്ടുണ്ട്. നിരവധി എഴുത്തുകാര്‍ ഈ ആഹ്വാനം ഏറ്റെടുത്ത് തങ്ങളുടെ ബാലഹാസിത്യ കൃതികള്‍ സൗജന്യമായി കുട്ടികളിലേക്ക് എത്തിക്കാന്‍ സന്നദ്ധരാവുന്നുണ്ട്.ഇതിന്റെ ഭാഗമായി ഇന്റര്‍നാഷണല്‍ പബ്ലിഷേഴ്‌സ് ഓര്‍ഗനൈസേഷന്‍, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍, യുണിസെഫ് എന്നീ സംഘടനകള്‍ സംയുക്തമായി കുട്ടികള്‍ക്കായുള്ള റീഡ് ദ വേള്‍ഡ് എന്ന ക്യാംപെയിനും ആരംഭിച്ചിട്ടുണ്ട്. കുട്ടികളെയും അവരുടെ പ്രിയപ്പെട്ട എഴുത്തുകാരെയും കൂടുതല്‍ ബന്ധപ്പെടുത്തുന്നതിനും പുസ്തകങ്ങളോടുള്ള താല്‍പര്യം ഉത്തേജിപ്പിക്കുന്നതിനും സമാനതകളില്ലാത്ത ഈ ലോക്ഡൗണ്‍ കാലയളവില്‍ കുടുംബങ്ങള്‍ക്ക് പങ്കിടാന്‍ ആഹ്ലാദമുള്ള ഒരു നിമിഷം സൃഷ്ടിക്കുന്നതിനും ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാന്‍ വേണ്ടിയാണ് തങ്ങള്‍ ഈ ക്യാംപെയിനിന്റെ ഭാഗമാവുന്നതെന്ന് ഇന്റര്‍നാഷണല്‍ പബ്ലിഷേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഹ്യൂഗോ സെറ്റ്‌സര്‍ പ്രതികരിച്ചു.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നമ്മുടെ കുട്ടികളുടെ ജീവിതവും ദിനചര്യകളും തലകീഴായി മാറിയിരിക്കുന്നു, ഇപ്പോള്‍ ലോകം സ്തംഭിച്ച് നില്‍ക്കുമ്പോള്‍ പോലും, ഇതിനെയെല്ലാം അതിജീവിക്കാനുളള പുസ്തകങ്ങളുടെ ശേഷി പരിധിയില്ലാത്തതാണെന്ന് വായന കുട്ടികളെയും യുവാക്കളെയും ഓര്‍മ്മപ്പെടുത്തുകയാണെന്ന് യുണിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹെന്റിയേറ്റ ഫോര്‍ പറഞ്ഞു. അതിനാല്‍ ലോകത്താകമാനമുള്ള എല്ലാ കുട്ടികളും മുതിര്‍ന്നവരും ഈ ക്യാംപെയിനിന്റെ ഭാഗമാവണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.

Content Highlights: UNICEF launch Read the World on International Children’s Book Day to support children


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented