പുസ്തക പ്രകാശനത്തിൽ നിന്നും| ഫോട്ടോ: മാതൃഭൂമി
യു.കെ കുമാരന്റെ ഏറ്റവും പുതിയ നോവല്‍ 'കണ്ടുകണ്ടിരിക്കെ' എഴുത്തുകാരന് സുഭാഷ് ചന്ദ്രന് പ്രകാശനം ചെയ്തു. മാതൃഭൂമി ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്. മാതൃഭൂമി ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു പ്രകാശനം. മനോഹരവും ഹൃദ്യവുമായ നോവലാണ് 'കണ്ടുകണ്ടിരിക്കെ'യെന്ന് പ്രകാശനം ചെയ്തുകൊണ്ട് സുഭാഷ് ചന്ദ്രന് പറഞ്ഞു.
25 ലേറെ കഥാസമാഹാരങ്ങള്‍ പത്തോളം നോവലുകള്‍ എന്നിവയുള്‍പ്പടെ 50 ല്‍ കൂടുതല്‍ പുസ്തകങ്ങള്‍ കൈരളിക്ക് സമര്‍പ്പിച്ച എഴുത്തുകാരനാണ് യു.കെ കുമാരന്. ഈ നോവല്‍ അദ്ദേഹത്തിന് എഴുപത് വയസ്സുള്ളപ്പോള്‍ എഴുതിയതാണ് എന്നതും ഇതിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു. പത്രപ്രവര്‍ത്തനം മലയാള നോവലുകള്‍ ഏറെയൊന്നും പ്രമേയമായി വരാത്ത ഒന്നാണ്. സാഹിത്യത്തിലെ സര്‍ഗാത്മകതയുടെ ഗുണനിലവാരത്തിനായി ആഗ്രഹിക്കുന്ന ചില മനുഷ്യരുടെ ജീവിതമാണ് നോവല്‍ പ്രകാശിപ്പിക്കുന്നത്. ഈ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നതായും സുഭാഷ് ചന്ദ്രന് പറഞ്ഞു.
പരിസ്ഥിതിപ്രശ്നങ്ങള്‍, സ്ത്രീപീഡനം, രാഷ്ടീയ കൊലപാതകങ്ങള്‍, പ്രളയം, ഭീകരവാദം, മതരാഷ്ട്രീയം, പൗരത്വബില്‍, വൈറസ് എന്നിങ്ങനെ മലയാളി ഇന്നു നേരിട്ടുകൊണ്ടിരിക്കുന്ന സങ്കീര്‍ണങ്ങളായ ജീവിതയാഥാര്‍ത്ഥ്യങ്ങളെ ലളിതമായി അവതരിപ്പിക്കുന്ന നോവലാണ് 'കണ്ടുകണ്ടിരിക്കെ'. പുസ്തകം മാതൃഭൂമി ബുക്സ് ഷോറൂമുകളിലൂടെയും വൈബ്സൈറ്റിലൂടെയും ലഭ്യമാണ്.
Content Highlights: UK Kumaran New Malayalam Novel release by Subhash Chandran
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..