'അറിയപ്പെടാത്ത ജിം കോര്‍ബറ്റ്': കടുവകളെ സ്‌നേഹിച്ച വേട്ടക്കാരനെക്കുറിച്ച് പുസ്തകം


ജിം കോർബറ്റ്

ടുവകളെ സ്‌നേഹിച്ച വേട്ടക്കാരന്‍ ജിം കോര്‍ബറ്റിന്റെ ജീവിതത്തില്‍ ഇതുവരെ പുറത്തറിയാത്ത വിവരങ്ങളുള്‍പ്പെടുത്തി പുതിയ പുസ്തകം 'ദ കോര്‍ബറ്റ് പേപ്പേഴ്‌സ്' പുറത്തിറങ്ങി. ഹാഷെ ഇന്ത്യയാണ് കത്തുകളും രേഖകളും ഉള്‍പ്പെടുത്തി പുസ്തകം ഒരുക്കിയത്.

വിദ്യാഭ്യാസ വിദഗ്ധന്‍ അക്ഷയ് ഷായും എഴുത്തുകാരനായ സ്റ്റീഫന്‍ ആള്‍ട്ടറും ചേര്‍ന്നാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. 1875-ല്‍ നൈനിറ്റാളില്‍ ജനിച്ച കോര്‍ബറ്റ് 1936-ല്‍ രാജ്യത്തെ ആദ്യ ദേശീയോദ്യാനമായ ഹെയ്ലി ദേശീയോദ്യാനം സ്ഥാപിക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്. കോര്‍ബറ്റിന്റെ മരണശേഷം ഈ ഉദ്യാനത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കി.



തന്റെ സാഹസികത കോര്‍ബറ്റ് തന്നെ പുസ്തകപരമ്പരയായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1944-ല്‍ പുറത്തിറങ്ങിയ 'മാന്‍ ഈറ്റേഴ്‌സ് ഓഫ് കുമയോണ്‍' ആണ് അതില്‍ ഏറ്റവും പ്രശസ്തമായത്.

കോര്‍ബറ്റിന്റെ സഹോദരി മാഗിയുടെ പ്രസിദ്ധീകരിക്കാത്ത ഓര്‍മപ്പെടുത്തലുകളും അദ്ദേഹത്തിന്റെ അര്‍ധസഹോദരന്‍ ചാള്‍സ് ഡോയലിന്റെ 'ദ ടെയ്മിങ് ഓഫ് ദി ജംഗിള്‍' എന്ന കൃതിയില്‍ നിന്നുള്ള അപൂര്‍വഭാഗങ്ങളും പുതിയ പുസ്തകത്തില്‍ ഉള്‍പ്പെടുന്നു.

Content Highlights: Jim Corbett, Tiger Hunter, Mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented