ചിലരെയോര്‍ത്ത് നാണിച്ച് തലതാഴ്‌ത്തേണ്ടി വരുന്നു - ടി.പത്മനാഭന്‍


1 min read
Read later
Print
Share

ടി.പത്മനാഭൻ | ഫോട്ടോ: മാതൃഭൂമി

കണ്ണൂര്‍: ഉന്നതസ്ഥാനത്തുള്ള ചില മലയാളികളെക്കുറിച്ച് അഭിമാനിക്കുമ്പോള്‍ ചിലരെ ഓര്‍ത്ത് നാണിച്ച് തലതാഴ്‌ത്തേണ്ട സ്ഥിതിയാണെന്ന് എഴുത്തുകാരന്‍ ടി.പത്മനാഭന്‍.

അഭിപ്രായപ്രകടനത്തിന്റെ പേരില്‍ വേട്ടയാടപ്പെടുമ്പോഴും നിലപാടില്‍ ഉറച്ചുനിന്ന ജോണ്‍ ബ്രിട്ടാസ് എം.പി. മലയാളികള്‍ക്ക് അഭിമാനമാണ്. അതേസമയം സ്ഥാനമാനങ്ങള്‍ക്കുവേണ്ടി തെറ്റായ നിലപാട് സ്വീകരിച്ച പി.ടി. ഉഷയെ ഓര്‍ത്ത് നാണിച്ച് തലതാഴ്ത്തുന്നു -പത്മനാഭന്‍ പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തില്‍ സമഗ്ര വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായ 'ടേണിങ് പോയിന്റ്' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണഘടന അനുവദിച്ച അഭിപ്രായപ്രകടന സ്വാതന്ത്ര്യം കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി ഇല്ലാതാക്കുകയാണ്. അഭിപ്രായപ്രകടനത്തിന്റെ പേരില്‍ ബ്രിട്ടാസിനെതിരെ രാജ്യസഭാധ്യക്ഷന്‍ നോട്ടീസയച്ചു. ഭരണഘടനയനുസരിച്ച് തുടര്‍ന്നും അഭിപ്രായപ്രകടനം നടത്തുമെന്നാണ് ബ്രിട്ടാസ് ഇതിനോട് പ്രതികരിച്ചത്. അദ്ദേഹത്തിന്റെ നിലപാടില്‍ മലയാളിയെന്ന നിലയില്‍ അഭിമാനമുണ്ട് -പത്മനാഭന്‍ പറഞ്ഞു. ഡല്‍ഹിയില്‍ സമരംചെയ്യുന്ന ഗുസ്തിതാരങ്ങള്‍ക്കെതിരെ സംസാരിച്ച പി.ടി.ഉഷയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

Content Highlights: T. Padmanabhan, P.T. Usha, John brittas, Freedom of speech and expression

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Benyamin, K.Vidya

1 min

കെ.വിദ്യ സാഹിത്യലോകത്തിന് അപമാനം, എന്ത് സാഹിത്യമാണ് എഴുതുന്നത്?- ബെന്യാമിന്‍

Jun 8, 2023


Sunil P Ilayidam

1 min

ഉള്ളൂര്‍ സാഹിത്യപുരസ്‌കാരം സുനില്‍ പി.ഇളയിടത്തിന്

Jan 13, 2021


Madhav Gadgil

1 min

ഗാഡ്ഗിലിന്റെ ഓര്‍മക്കുറിപ്പുകള്‍ പുസ്തകമാകുന്നു

Jun 7, 2023

Most Commented