അമ്മയുടെ കമ്മല്‍ പണയംവെച്ച് വാങ്ങിയ സൈക്കിളില്‍ പുസ്തകവില്‍പ്പന; പുസ്തക സഞ്ചാരിക്ക് നവതി


വീട്ടിലെ ദാരിദ്ര്യദുഃഖത്തിനു പരിഹാരംതേടിയാണ് ആറാംക്ലാസ് വിദ്യാഭ്യാസത്തിനുശേഷം മാരാര്‍ കോഴിക്കോട്ടെത്തിയത്.

എൻ.ഇ. ബാലകൃഷ്ണമാരാർ

കോഴിക്കോട്: ''ഇഫ് യു വാണ്ട് എനിതിങ് ഇന്‍ പ്രിന്റ്, അറ്റ് യുവര്‍ ഡോര്‍, പ്ലീസ് ഡ്രോപ്പ് എ കാര്‍ഡ് ടു ടൂറിങ് ബുക്സ്റ്റാള്‍.''

ഇത് ഒരു പരസ്യവാക്യമാണ്. അമ്മയുടെ കമ്മല്‍ പണയംവെച്ച് കിട്ടിയ അറുപതുരൂപയ്ക്ക് വാങ്ങിയ സൈക്കിളില്‍ കോഴിക്കോടിന്റെ ഓരോ മുക്കിലുംമൂലയിലുമെത്തി പുസ്തകം വിറ്റിരുന്ന ചെറുപ്പക്കാരനുണ്ടായിരുന്നു ദശകങ്ങള്‍ക്കുമുമ്പ്. അദ്ദേഹത്തിന്റെ പുസ്തകശാലയ്ക്കുമാത്രമല്ല, ജീവിതത്തിനുതന്നെ ചേരുന്ന പേരായിരുന്നു അത്- ടൂറിങ് ബുക്സ്റ്റാള്‍ അഥവാ സഞ്ചരിക്കുന്ന പുസ്തകശാല! അദ്ദേഹമെത്തിക്കുന്ന പുസ്തകങ്ങളിലെല്ലാം രേഖപ്പെടുത്തിയിരുന്ന പരസ്യവാക്യമാണിത്.

കണ്ണൂര്‍ ജില്ലയിലെ തൊടീക്കളത്തുനിന്ന് ഉപജീവനത്തിനായി കോഴിക്കോട്ടെത്തി പുസ്തകപ്രസാധനത്തില്‍ അനന്യമായൊരിടം നേടിയ എന്‍.ഇ. ബാലകൃഷ്ണമാരാരുടെ ജീവിതത്തിന്റെ പര്യായമാണത്- ടി.ബി.എസ്. പുതിയ കാലത്തുള്ളവര്‍ക്ക് കെട്ടുകഥയായിത്തോന്നുന്ന ആ മഹജ്ജീവിതത്തിന് ബുധനാഴ്ച നവതി. കന്നിയിലെ കാര്‍ത്തികനാളിലാണ് അദ്ദേഹത്തിന്റെ ജനനം. നവതിനാളില്‍ പ്രത്യേകിച്ച് ആഘോഷങ്ങളൊന്നുമില്ല. മകന്‍ എന്‍.ഇ. മനോഹറും കുടുംബാംഗങ്ങളും തളിക്ഷേത്രത്തില്‍ അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥന നടത്തും.

വീട്ടിലെ ദാരിദ്ര്യദുഃഖത്തിനു പരിഹാരംതേടിയാണ് ആറാംക്ലാസ് വിദ്യാഭ്യാസത്തിനുശേഷം മാരാര്‍ കോഴിക്കോട്ടെത്തിയത്. രാവിലെ പത്രവില്‍പ്പനയും ഉച്ചതിരിഞ്ഞ് പുസ്തകവില്‍പ്പനയുമായി എല്ലായിടത്തും ആ കുട്ടിയെത്തി. ഇടയ്ക്ക് തഞ്ചാവൂരിലെ ഹോട്ടലില്‍ സപ്ലയറായും പെട്ടിക്കടക്കാരനായും ജീവിതവേഷം മാറി. വീണ്ടും കോഴിക്കോട്ടെത്തി കാല്‍നടയായി പുസ്തകവില്‍പ്പന നടത്തിക്കൊണ്ടിരിക്കെയാണ് ഒരു സൈക്കിള്‍ സ്വന്തമാക്കിയത്.

അക്ഷരങ്ങള്‍ അറിയുന്നവരെ അന്വേഷിച്ചുകൊണ്ടുള്ള യാത്രയില്‍ തെക്ക് ഫാറൂഖ് കോളേജ് വരെയും കിഴക്ക് മാവൂര്‍വരെയും വടക്ക് കൊയിലാണ്ടിവരെയും സൈക്കിള്‍ ചവിട്ടിയിരുന്നുവെന്ന് 'കണ്ണീരിന്റെ മാധുര്യം' എന്ന ആത്മകഥയില്‍ മാരാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കവി ആര്‍. രാമചന്ദ്രനാണ് ടൂറിങ് ബുക്സ്റ്റാള്‍ എന്ന പേരിനും അതിന്റെ പരസ്യവാക്യത്തിനും പിറകില്‍. ഇംഗ്ലീഷിലെ മികച്ച ഗ്രന്ഥങ്ങള്‍ കണ്ടെത്തുന്നതിനും അവയെത്തിക്കുന്നതിനും രാമചന്ദ്രന്റെ ഉപദേശവും മാര്‍ഗനിര്‍ദേശവുമുണ്ടായിരുന്നു.

എളിയനിലയില്‍ തുടങ്ങിയ പുസ്തകവില്‍പ്പന പിന്നീട് പുസ്തകപ്രസാധനത്തിലേക്കു വ്യാപിച്ചു. ടി.ബി.എസ്. ബുക്സ്റ്റാള്‍, പൂര്‍ണ പബ്ലിക്കേഷന്‍സ് എന്നീ സ്ഥാപനങ്ങള്‍ ലോകമെങ്ങുമുള്ള മലയാളികളിലേക്ക് വളര്‍ന്നപ്പോഴും ലാളിത്യവും എളിമയും വിടാതെ, നറുചിരിയോടെ എല്ലാവരോടും സമഭാവനയോടെ ഇടപെട്ടു അദ്ദേഹം. റോട്ടറി ക്ലബ്ബ് അംഗങ്ങള്‍ക്ക് പുസ്തമെത്തിച്ചുകൊടുത്തിരുന്ന ആറാംക്ലാസുകാരന്‍ പിന്നീട് അതിന്റെ പ്രസിഡന്റായി. പ്രസാധനമേഖലയിലെ വിവിധ സംഘടനകളുടെ നായകത്വവും ഒട്ടേറെ പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.

Content Highlights: n e balakrishna marar, touring bookstall, book selling by bicycle, literature


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented