Georgi Gospodinov | Photo: AP
ലണ്ടൻ: 2023-ലെഅന്താരാഷ്ട്ര ബുക്കർ പ്രൈസ് ജോര്‍ജി ഗോസ്പിഡനോയുടെ ടൈം ഷെല്‍ട്ടറിന്. ബള്‍ഗേറിയന്‍ എഴുത്തുകാരനും അനവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ സാഹിത്യകാരനും വിവര്‍ത്തകനുമാണ് ജോര്‍ജി ഗോസ്പിഡനോ.
ബള്‍ഗേറിയന്‍ സംഗീതജ്ഞയും വിവര്‍ത്തകയുമായ ആഞ്ജല റോഡല്‍ ആണ് 'ടൈം ഷെല്‍ട്ടര്‍' വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
മെക്‌സിക്കന്‍ എഴുത്തുകാരിയും 'The Body Where I was Born' എന്ന പ്രശസ്ത നോവലിന്റെ രചയിതാവുമായ ഗോഡലൂപി നേതല്‍ എഴുതിയ 'സ്റ്റില്‍ ബോണ്‍' (വിവ: റോസാലിന്റ് ഹാര്‍വേ), ദക്ഷിണ കൊറിയന്‍ നോവലിസ്റ്റും തിരക്കഥാകൃത്തും സംവിധായകനുമായ മിയോന്‍ ക്വാന്‍ ചിയോന്റെ പ്രഥമകൃതിയായ 'വെയ്ല്‍', (പ്രശസ്ത വിവര്‍ത്തകയും എഡിറ്ററുമായ ചി-യുങ് കിം ആണ് 'വെയ്ല്‍' വിവര്‍ത്തനം ചെയ്തിരിക്കുന്നത്), സ്പാനിഷ് കവിയും എഴുത്തുകാരിയുമായ ഇവ ബാല്‍താസറിന്റെ 'ബോള്‍ഡര്‍', (പോര്‍ച്ചുഗീസ്, സ്പാനിഷ്, കറ്റാലന്‍ എന്നീഭാഷകളില്‍ പ്രാവീണ്യമുള്ള ജൂലിയ സാന്‍ചസ് ആണ് ബോള്‍ഡര്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത്), കരീബിയന്‍ സാഹിത്യത്തിലെ വിശിഷ്ട എഴുത്തുകാരിയായി അറിയപ്പെടുന്ന മെറീസ് കോണ്‍ടിന്റെ 'ദ ഗോസ്പല്‍ എക്കോഡിങ് റ്റു ദ ന്യൂ വേള്‍ഡ്', (ഇന്നോളം പ്രസിദ്ധപ്പെടുത്തിയ ബുക്കര്‍ പ്രൈസ് അന്തിമപ്പട്ടികയിലെ ഏറ്റവും പ്രായം കൂടിയ എഴുത്തുകാരി, 2015-ല്‍ മാന്‍ ബുക്കര്‍ പ്രൈസ് അന്തിമപ്പട്ടികയില്‍ ഇടം പിടിച്ച എഴുത്തുകാരി), ഐവേറിയന്‍ എഴുത്തുകാരനും തിരക്കഥാകൃത്തും ജേണലിസ്റ്റുമായ ഗോസിന്റെ പ്രഥമ നോവലായ 'സ്റ്റാന്‍ഡിങ് ഹെവി' എന്നിവയാണ് അന്താരാഷ്ട്ര ബുക്കർ പ്രൈസിൽ അവസാന ആറിൽ ഇടം നേടിയ രചനകൾ.
Content Highlights: Time Shelter Wins International Booker Prize
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..