റൊമീലാഥാപ്പർ,തുഞ്ചൻ സ്മാരകം
തിരൂര്‍: ഈ വര്‍ഷത്തെ തുഞ്ചന്‍ ഉത്സവം തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ മെയ് 11 മുതല്‍ 14 വരെ നടക്കും. 11ന് വിഖ്യാത ചരിത്രകാരി റൊമില ഥാപ്പര്‍ ഉദ്ഘാടനം ചെയ്യും. തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയര്മാന് എം.ടി. വാസുദേവന്‍ നായര്‍ അധ്യക്ഷനാവും.
തുഞ്ചന്‍ സ്മാരക പ്രഭാഷണം, കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ സച്ചിദാനന്ദന് നിര്‍വ്വഹിക്കും.
പുസ്തകോത്സവം ഉദ്ഘാടനം ആര്‍ട്ടിസ്റ്റ് മദനനും കലോത്സവം ഉദ്ഘാടനം ചലച്ചിത്രതാരം ഇന്നസെന്റും നിര്‍വ്വഹിക്കും.
ഉച്ചക്ക് ശേഷം ആകാശവാണി കോഴിക്കോട് നിലയം അവതരിപ്പിക്കുന്ന കവിസമ്മേളനത്തില്‍ പതിമൂന്ന് കവികള്‍ കവിത അവതരിപ്പിക്കും.

മെയ് 12-ന് രാവിലെ എഴുത്താണി എഴുന്നെള്ളിപ്പ്. തുടര്‍ന്ന് കേന്ദ്രസാഹിത്യ അക്കാദമിയും തുഞ്ചന്‍ സ്മാരക ട്രസ്റ്റും ചേര്‍ന്നു നടത്തുന്ന സ്വാതന്ത്ര്യാനന്തര ഭാരതീയ സാഹിത്യം എന്ന ദേശീയ സെമിനാറാണ്. പ്രഭാവര്‍മ്മ, കെ. ജയകുമാര്‍, കെ. ശ്രീനിവാസറാവു, അനില്‍ വള്ളത്തോള്‍, വിശ്വാസ് പാട്ടീല്‍, മെഡിപ്പള്ളി രവികുമാര്‍, കെ.വി. സജയ്, അരുണ്‍ കമല്‍, ഒ.എല്‍. നാഗഭൂഷണറാവു എന്നിവര്‍ സെമിനാറില്‍ സംസാരിക്കും.
മൂന്നാം ദിവസം തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ സ്വാതന്ത്ര്യസമരവും സ്ത്രീകളും എന്ന സെമിനാറില്‍ കെ.പി. മോഹനന്, വൈശാഖന്, കെ.സി. നാരായണന്, സുനില്‍ പി. ഇളയിടം, പി.ബി ലാല്‍കര്‍, സുനീത ടി.വി. എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
14-ന് സമകാലകേരളവും സ്ത്രീ സ്വത്വാവിഷ്കാരങ്ങളും എന്ന സെമിനാര്‍ കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ നടത്തും. സാറാ ജോസഫ്, വി.എസ്. ബിന്ദു, സോണിയ ഇ.പി,.പി.എം. ആതിര, ആലങ്കോട് ലീലാകൃഷ്ണന്, ഖദീജ മുംതാസ്, ഷംസാദ് ഹുസൈന്, കെ. മുരളീധരന് എന്നിവര്‍ സംസാരിക്കും.
വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും.
11-ന് വിദ്യാധരന്‍മാസ്റ്ററും വി.ടി. മുരളിയും അവതരിപ്പിക്കുന്ന 'പാട്ടിന്റെ പാലാഴി' സംഗീതവിരുന്ന്, 12-ന് ഷബീര്‍ അലിയുടെ ഗസല്‍, 13-ന് തിരുവനന്തപുരം സൗപര്‍ണികയുടെ നാടകം 'ഇതിഹാസം' , 14-ന് രാകേഷ് കെ.പിയുടെ ഭരതനാട്യം, മിനി പ്രമോദ് മേനോന്റെ മോഹിനിയാട്ടം എന്നീ കലാപരിപാടികളുണ്ടാവും .
കേരളത്തിലെ പ്രമുഖ പ്രസാധകര് പങ്കെടുക്കുന്ന പുസ്തകോത്സവം, ദ്രുതകവിതാ രചനാമത്സരം, സാഹിത്യക്വിസ്, അക്ഷരശ്ലോകം എന്നിവയും ഉത്സവത്തിന്റെ ഭാഗമായി നടക്കും.
Content Highlights: thunjan utsavam on may 11 to 14 will be inaugurated by romila thapper
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..