പ്രൊഫ. എം. ലീലാവതി, പ്രൊഫ. എം.കെ. സാനു, സദനം കൃഷ്ണൻകുട്ടി, ആർട്ടിസ്റ്റ് നമ്പൂതിരി
തിരൂര്‍: എഴുത്തുകാരായ പ്രൊഫ. എം. ലീലാവതി, പ്രൊഫ. എം.കെ. സാനു, കഥകളി നടന്‍ സദനം കൃഷ്ണന്‍കുട്ടി, ആര്‍ട്ടിസ്റ്റ് നമ്പൂതിരി എന്നിവരെ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ഡിലിറ്റ് നല്‍കി ആദരിക്കും.
മലയാളഭാഷയുടേയും സംസ്‌കാരത്തിന്റേയും വളര്‍ച്ചക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് മലയാളസര്‍വകലാശാലയുടെ പരമോന്നത ബിരുദമായ ഡിലിറ്റ് നല്‍കി ആദരിക്കുന്നത്.
തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല നിര്‍വാഹകസമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പൊതുസഭ തീരുമാനം കൈക്കൊണ്ടത്. സര്‍വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും ഡിലിറ്റ് ബിരുദം നല്‍കുക.
Content Highlights: Thunchath Ezhuthachan Malayalam University, D-Litt award, M Leelavathy, MK Sanu
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..