തൃപ്പൂണിത്തുറ കളിക്കോട്ട പാലസിൽ ആരംഭിച്ച ചിന്തയുടെ ഉത്സവത്തിൽ കേശവപ്പണിക്കരും മകൻ സുരേഷ് എറിയാട്ടും.
തൃപ്പൂണിത്തുറ: ''പാതിരാനേരത്ത് നടുവില്‍ മുന്നില്‍ നിലവും ആകാശവും തൊടാത ഒരു ഭീകര രൂപം. കണ്ടാലേതാണ്ട്...'' കണ്ടിട്ടുണ്ട് എന്ന അനിമേഷനായിരുന്നു സ്‌ക്രീനില്‍.
അതു കണ്ടും കേട്ടും മുന്‍നിരയില്‍ ചെറുപുഞ്ചിരിയോടെ കഥ വിവരിക്കുന്ന കേശവപ്പണിക്കര്‍. കോട്ടയ്ക്കകം റസിഡന്റ്സ് അസോസിയേഷന്റെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് ഒരുക്കിയ ചിന്തയുടെ ആഘോഷത്തിലായിരുന്നു രംഗം.
93-കാരനായ കേശവപ്പണിക്കര്‍ പണ്ട് പറഞ്ഞ കഥകളില്‍നിന്ന് മകന്‍ പ്രശസ്ത അനിമേറ്ററും ദേശീയ പുരസ്‌കാര ജേതാവുമായ സുരേഷ് എറിയാട്ട് ഒരുക്കിയ ചിത്രമാണ് തൃപ്പൂണിത്തുറയില്‍ പ്രദര്‍ശിപ്പിച്ചത്. മാടനും മറുതയും ചാത്തനും തൊണ്ടനും കഥകളില്‍ നിന്ന് ഇറങ്ങി വന്ന് അരങ്ങില്‍ അനിമേഷന്റെ മാജിക് തീര്‍ത്തു.
അനിമേഷന്‍ മാത്രമല്ല, സാഹിത്യവും കാരിക്കേച്ചറും യാത്രയുമെല്ലാം തൃപ്പൂണിത്തുറ കളിക്കോട്ട പാലസില്‍ നടക്കുന്ന രണ്ടുദിവസത്തെ ഉത്സവത്തിലുണ്ട്. വിദഗ്ധരുടെ അനുഭവങ്ങളും അറിവും പങ്കുവെക്കുന്ന സെഷനുകളാണ് സവിശേഷത.
അസോസിയേഷന്‍ പ്രസിഡന്റ് എല്‍.ആര്‍. പോറ്റി, സെക്രട്ടറി സുരേഷ് വര്‍മ, വെങ്കി, പ്രൊഫ. എസ്. ശിവദാസ്, ഖൈറുന്നീസ എ. എന്നിവര്‍ ചേര്‍ന്നാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
വെള്ളിയാഴ്ച വിവിധ സെഷനുകളില്‍ രാം മോഹന്‍ പാലിയത്ത്, ജോര്‍ജ് പുളിക്കന്‍, സജ്ജീവ് ബാലകൃഷ്ണന്‍, കെ. ഉണ്ണികൃഷ്ണന്‍, രാഹുല്‍ തോമസ്, വര്‍ഷ വര്‍മ, കാവ്യ വര്‍മ, ആര്യ വൃന്ദ വിനോദ്, ശ്രീലക്ഷ്മി എം.എസ്. എന്നിവര്‍ പങ്കെടുത്തു.
28-ന് രാവിലെ 10-ന് അനന്തപഥങ്ങളിലൂടെ -യാത്രികരുടെ ലോകം (കെ. ബി. പ്രസന്നകുമാര്‍, ഡോ. മിത്ര സതീഷ്, എന്‍.എ. നസീര്‍), 11.15-ന് അക്ഷരങ്ങളില്‍ കൊത്തിയെടുക്കുന്ന ജീവിതങ്ങള്‍ (പ്രൊഫ. ടി.ജെ. ജോസഫ്, അഷ്ടമൂര്‍ത്തി രമേശന്‍ തമ്പുരാന്‍), 12.30-ന് വെള്ളിത്തിരയുടെ കാണാപ്പുറങ്ങള്‍ (ബിപിന്‍ ചന്ദ്രന്‍, സന്തോഷ് വര്‍മ, ശ്രീകാന്ത് മുരളി), 2-ന് അക്ഷരങ്ങള്‍ അരങ്ങിലെത്തുമ്പോള്‍ (ഡോ. ശാലിനി ഹരികുമാര്‍, ഡോ. ഇന്ദു ജി., ഹരിപ്രിയ നമ്പൂതിരി), 3.15-ന് എന്റെ വായന (ജോണി മിറാണ്ട), 4.15-ന് ഒരു തിരിഞ്ഞുനോട്ടം (പി. സുജാതന്‍, ബോണി തോമസ്, രാജന്‍ ചേടമ്പ്രത്ത്). തുടര്‍ന്ന് 5.15-ന് എന്‍.എന്‍. പിള്ളയുടെ ശുദ്ധമദ്ദളം എന്ന നാടകത്തിന്റെ സ്വതന്ത്രാവിഷ്‌കാരം (അമല്‍ രാജീവും രാജേഷ് ശര്‍മയും) എന്നിവ നടക്കും.
ചിന്തകളുടെ ഉത്സവവേദിയില്‍ വൈവിധ്യമാര്‍ന്ന പുസ്തകങ്ങളുമായി മാതൃഭൂമിയുടെ ബുക്ക്സ്റ്റാളും പ്രവര്‍ത്തിക്കുന്നുണ്ട്.
Content Highlights: Thrippunithura chintha utsavam, Suresh Eriyatt, Animator, Keshava paniker, Ernakulam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..