തകഴി സാഹിത്യപുരസ്‌കാരം ഡോ. എം. ലീലാവതിക്ക് ഇന്നു വീട്ടിലെത്തി സമ്മാനിക്കും


1 min read
Read later
Print
Share

ഡോ. എം. ലീലാവതി

തകഴി: എട്ടുദിവസമായി ശങ്കരമംഗലത്തു നടന്ന തകഴി സാഹിത്യോത്സവം സമാപിച്ചു. തകഴി സാഹിത്യപുരസ്‌കാരം ഡോ. എം. ലീലാവതിക്ക് തിങ്കളാഴ്ച വൈകീട്ട് നാലിന് എറണാകുളത്തെ വീട്ടിലെത്തി സ്മാരകസമിതി ചെയര്‍മാന്‍ ജി. സുധാകരന്‍ സമ്മാനിക്കും. അരലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

സാഹിത്യോത്സവസമാപനവും തകഴി ജന്മദിനസമ്മേളനവും കൊടിക്കുന്നില്‍ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്തു. സ്മാരകസമിതി ചെയര്‍മാന്‍ ജി. സുധാകരന്‍ അധ്യക്ഷനായി. വയലാര്‍ അവാര്‍ഡുജേതാവ് വി.ജെ. ജെയിംസ് ജന്മദിനപ്രഭാഷണവും ചെറുകഥാപുരസ്‌കാരവിതരണവും നിര്‍വഹിച്ചു. യു. പ്രതിഭ എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു.

തകഴിയുടെ മക്കളായ ജാനമ്മ, കനകം എന്നിവര്‍ സംബന്ധിച്ചു. തകഴി ചെറുകഥാപുരസ്‌കാരം ഉഷാ മേനോനു സമ്മാനിച്ചു.

Content Highlights: thakazhi literary prize awarded to dr m leelavathy

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Annie Ernaux

2 min

നൊബേല്‍ സമ്മാനം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല; ലഭിക്കേണ്ടിയിരുന്നില്ല- ആനി എര്‍ണ്യൂ

Jun 2, 2023


Madampu Kunjukuttan

1 min

മാടമ്പ് സാഹിത്യോത്സവം മെയ് 11ന്

May 4, 2023


Agna yami Book

2 min

പ്രായം കുറഞ്ഞ കവയിത്രി; ആഗ്‌ന യാമിക്ക് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്

Apr 17, 2023

Most Commented