തകഴി സാഹിത്യപുരസ്‌കാര വേദിയിൽ നിന്ന്/ ഫോട്ടോ വിനയൻ
കൊച്ചി: കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് ഏര്‍പ്പെടുത്തിയ തകഴി സാഹിത്യപുരസ്‌കാരം ഡോ. എം ലീലാവതിയ്ക്ക് തകഴി സ്മാരക സമിതി ചെയര്‍മാന്‍ ജി. സുധാകരന്‍ സമ്മാനിച്ചു. എറണാകുളത്തുള്ള ലീലാവതി ടീച്ചറുടെ വീട്ടില്‍ എത്തിയാണ് പുരസ്‌കാരം സമര്‍പ്പിച്ചത്. തകഴി സ്മാരകസമിതി ഭാരവാഹികള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
''ജീവിതത്തിന്റെ സായാഹ്നത്തില്‍, അസ്തമയ സന്ദര്‍ഭത്തില്‍ ഇത്ര കനപ്പെട്ട ഒരു പുരസ്‌കാരം മഹാനായ ഒരു വ്യക്തിയുടെ കൈ കൊണ്ട് സമ്മാനിക്കപ്പെടുക എന്നത് ജീവിതത്തിലെ പരമഭാഗ്യങ്ങളില്‍ ഒന്നാണ്. 'ചെമ്മീന്‍', 'കയര്‍' എന്നീ കൃതികള്‍ മാത്രമേ എഴുതിയിരുന്നുവെങ്കിലും തകഴി എന്ന പേര് സാഹിത്യത്തില്‍ ശാശ്വതമായി നില്‍ക്കും. ഭാഷാപരമായും പ്രമേയപരമായും അത്രയും ശക്തമാണ് ഈ നോവലുകള്‍. തകഴിയുടെ കൃതികളെക്കുറിച്ച് പഠിക്കാനും എഴുതാനും കഴിഞ്ഞതില്‍ അഭിമാനമുണ്ട്''- ലീലാവതി ടീച്ചര്‍ പറഞ്ഞു.
Content Highlights: thakazhi literary award goes to critic m leelavathy
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..