കവിയും ആക്ടിവിസ്റ്റുമായ ടിബറ്റൻ അഭയാർഥി ടെൻസിൻ സുൻഡെ ബിനാലെയിൽ കവിത ചൊല്ലുന്നു.
കൊച്ചി: 'ഓരോ സായാഹ്നത്തിലും വാടകമുറിയാണ് അഭയമെങ്കിലും ഇവ്വിധം ഞാന്‍ മരണത്തിനു കീഴ്‌പ്പെടില്ല, എങ്ങനെയെങ്കിലും ഇവിടെ നിന്ന് പുറത്തുകടക്കാന്‍ വഴിതെളിയും' - കവിയും ആക്ടിവിസ്റ്റുമായ ടിബറ്റന്‍ അഭയാര്‍ഥി ടെന്‍സിന്‍ സുന്‍ഡെ തന്റെ കവിത ഉറക്കെ ചൊല്ലിയപ്പോള്‍ അതില്‍ ജ്വലിച്ചത് ടിബറ്റിന്റെ സ്വാതന്ത്ര്യ സ്വപ്നങ്ങള്‍. കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായി ഫോര്‍ട്ട്കൊച്ചി കാശി ടൗണ്‍ ഹൗസിലായിരുന്നു പരിപാടി.
'ഒരു രാജ്യത്തിനു മാത്രമായല്ല, ലോകത്തിനുവേണ്ടി ചിന്തിക്കണമെന്ന് ടിബറ്റന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഏഴു പതിറ്റാണ്ടുകള്‍ക്കിടെ തിരിച്ചറിഞ്ഞു. ടിബറ്റന്‍ സ്വാതന്ത്ര്യ പ്രസ്ഥാനം ലക്ഷ്യത്തിലെത്തുന്നതിന് സാവകാശമെടുക്കുമെങ്കിലും ഞങ്ങള്‍ക്ക് ആത്മവിശ്വാസവും പ്രത്യാശയുമുണ്ട്. അമ്പതോ നൂറോ വര്‍ഷമെടുത്താലും പോരാട്ടം തുടരും' -നാടോടിയെപ്പോലെ ദേശങ്ങള്‍ താണ്ടി പ്രവാസത്തെയും ടിബറ്റന്‍ പ്രതിരോധത്തെയും സ്വത്വത്തെയും സംബന്ധിച്ച നിലപാടുകള്‍ പ്രചരിപ്പിക്കുന്ന ടെന്‍സിന്‍ സുന്‍ഡെ പറഞ്ഞു.
'ജന്മനാട് വിട്ടുപോരേണ്ടി വന്നെങ്കിലും മുതിര്‍ന്നവര്‍ പറയുന്ന കഥകളിലൂടെ ഭാവനയില്‍ ഞങ്ങള്‍ ഇന്നും അവിടെ ജീവിതം സാധ്യമാക്കുന്നു. ഇന്ത്യയിലെ അഭയാര്‍ഥി ക്യാമ്പില്‍ കഴിയുമ്പോഴും മഞ്ഞും മലനിരകളും ആപ്പിളുമൊക്കെ നിറഞ്ഞ ടിബറ്റന്‍ ഭൂപ്രകൃതിയുടെ വശ്യത ഓരോ ദിനവും ഞങ്ങള്‍ മനസ്സില്‍ അനുഭവിക്കുന്നു'.
കാല്‍പനിക സഞ്ചാരമാണ് കേരളത്തിലേക്കുള്ള ഓരോ യാത്രയും പ്രദാനം ചെയ്യുന്നതെന്ന് ടെന്‍സിന്‍ പറഞ്ഞു. കേരളീയര്‍ സ്വന്തം നാടിന്റെയും ഭാഷയുടെയും സ്വാസ്ഥ്യവും സുരക്ഷയും ആസ്വദിക്കുന്ന കാഴ്ച വല്ലാത്ത പ്രത്യാശയാണ് നല്‍കുന്നത്. തനിക്കു സ്വസ്ഥത ഏറ്റവും അനുഭവപ്പെടുന്നതും ഇവിടെയായിരിക്കുമ്പോള്‍. അഭയാര്‍ത്ഥിയെന്ന നിലയ്ക്ക് തന്റെ ജനവിഭാഗം വിവിധ ഭാഷകള്‍ സ്വായത്തമാക്കി. എന്നാല്‍, തങ്ങളുടെ മാത്രം സ്വന്തം എന്നു പറയാന്‍ ഒന്നുമില്ലെന്നും ടെന്‍സിന്‍ വിശദീകരിച്ചു.
കല - ചലച്ചിത്ര പ്രവര്‍ത്തകരായ റിതു സരിന്‍, ടെന്‍സിംഗ് സോനം എന്നിവര്‍ ഒരുക്കിയ 'ദി ഷാഡോ സര്‍ക്കസ് : എ പേഴ്സണല്‍ ആര്‍ക്കൈവ് ഓഫ് ടിബറ്റന്‍ റെസിസ്റ്റന്റ്സ് (1957 1974)' എന്ന കലാവിഷ്‌കാരം ബിനാലെയുടെ ഭാഗമായി കാശി ടൗണ്‍ഹൗസില്‍ പ്രദര്‍ശനത്തിനുണ്ട്.
Content Highlights: Tenzin Tsundue, Tibetan Poet, Tibet, Kochi muziris biennale2023, Kochi, Ernakulam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..